Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ബഹ്‌റൈനിൽ വൈഫൈ, ബ്ലൂടൂത്ത് ഉപകരണങ്ങൾക്ക് പുതിയ ഇളവുകൾ; ലൈസൻസ് ആവശ്യമില്ലെന്ന് ടെലികോം റെഗുലേറ്ററി അതോറിറ്റി

text_fields
bookmark_border
ബഹ്‌റൈനിൽ വൈഫൈ, ബ്ലൂടൂത്ത് ഉപകരണങ്ങൾക്ക് പുതിയ ഇളവുകൾ; ലൈസൻസ് ആവശ്യമില്ലെന്ന് ടെലികോം റെഗുലേറ്ററി അതോറിറ്റി
cancel

മനാമ: ബഹ്‌റൈനിൽ വൈഫൈ, ബ്ലൂടൂത്ത് തുടങ്ങിയ ലോ-പവർ വയർലെസ് ഉപകരണങ്ങളുടെ ഉപയോഗത്തിന് വ്യക്തിഗത സ്പെക്ട്രം ലൈസൻസോ ഫീസോ ആവശ്യമില്ലെന്ന് ടെലികോം റെഗുലേറ്ററി അതോറിറ്റി അറിയിച്ചു.

രാജ്യത്ത് സ്മാർട്ട് സിറ്റി സംവിധാനങ്ങളും ഇന്റർനെറ്റ് ഓഫ് തിങ്സ് ഉപകരണങ്ങളും വ്യാപകമാകുന്നതിന്റെ ഭാഗമായാണ് പുതിയ നിയമങ്ങൾ പുറത്തിറക്കിയിരിക്കുന്നത്. ഗവൺമെന്റോ അതത് ടെലികോം റെഗുലേറ്ററി അതോറിറ്റിയോ പൊതുജനങ്ങൾക്കും കമ്പനികൾക്കും അനുവാദം നൽകിയിട്ടുള്ള നിശ്ചിത റേഡിയോ ഫ്രീക്വൻസി പരിധിക്ക് പ്രത്യേക ലൈസൻസ് ആവശ്യമില്ല.

എന്നാൽ, ഉപകരണങ്ങൾ നിർദ്ദിഷ്ട പവർ പരിധിക്കുള്ളിൽ പ്രവർത്തിക്കണം. മറ്റുള്ളവരുടെ ലൈസൻസുള്ള സേവനങ്ങൾക്ക് തടസ്സം സൃഷ്ടിക്കുന്നതോ അല്ലെങ്കിൽ അനുവദനീയമായ പരിധ ലംഘിക്കുന്നതോ ആയ ഉപകരണങ്ങൾ പിടിച്ചെടുക്കാനും ഉപയോക്താക്കൾക്ക് പിഴ ഈടാക്കാനും അതോറിറ്റിക്ക് അധികാരമുണ്ട്.

വിലക്കപ്പെട്ട പരിധികളിൽ പ്രവർത്തിക്കുന്നതോ തടസ്സങ്ങൾ സൃഷ്ടിക്കുന്നതോ ആയ ഉപകരണങ്ങൾ അധികൃതരുടെ നിർദ്ദേശപ്രകാരം ഉടൻ തന്നെ പ്രവർത്തനം നിർത്തേണ്ടതാണ്. കൂടാതെ, വ്യക്തിഗത ആവശ്യങ്ങൾക്കായി കൊണ്ടവരുന്നവ ഒഴികെയുള്ള എല്ലാ റേഡിയോ ഉപകരണങ്ങളും ബഹ്‌റൈനിൽ വിൽക്കുന്നതിനോ ഉപയോഗിക്കുന്നതിനോ മുൻപ് ഔദ്യോഗിക അനുമതി നേടേണ്ടതുണ്ട്.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Bahrain grants new exemptions for Wi-Fi, Bluetooth equipment
Next Story