Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightബഹ്​റൈൻ ഗ്രാൻഡ്​ പ്രീ...

ബഹ്​റൈൻ ഗ്രാൻഡ്​ പ്രീ മാറ്റി

text_fields
bookmark_border
ബഹ്​റൈൻ ഗ്രാൻഡ്​ പ്രീ മാറ്റി
cancel

മനാമ: കോവിഡ്​ -19 രോഗബാധയുടെ പശ്​ചാത്തലത്തിൽ ഫോർമുല വൺ ബഹ്​റൈൻ ഗ്രാൻഡ്​ പ്രീ മാറ്റിവെച്ചു. മാർച്ച്​ 20 മുതൽ 22 വ രെയാണ്​ ബഹ്​റൈൻ ഗ്രാൻഡ്​ പ്രീ നടക്കേണ്ടിയിരുന്നത്​.

ആഗോള തലത്തിൽ രോഗം വ്യാപിച്ച സാഹചര്യത്തിൽ ഫോർമ ുല വൺ മാനേജ്​മ​െൻറുമായി നടത്തിയ ചർച്ചയെത്തുടർന്നാണ്​ മത്സരം മാറ്റി വെക്കാൻ തീരുമാനിച്ചതെന്ന്​ ബഹ്​റൈൻ ഇനറർനാഷണൽ സർക്യൂട്ട്​ അറിയിച്ചു. മത്സരാർഥികൾ ഉൾപ്പെടെ എല്ലാവരുടെയും ആരോഗ്യ സംരക്ഷണത്തിനാണ്​ മുൻഗണനയെന്നും ഇൗ വർഷം അവസാനം മത്സരം ബഹ്​റൈനിൽ നടത്താൻ കഴിയുമെന്നാണ്​ പ്രതീക്ഷയെന്നും സംഘാടകർ പറഞ്ഞു.

നേരത്തെ, മത്സരം കാണികളില്ലാതെ നടത്തുമെന്ന്​ പ്രഖ്യാപിച്ചിരുന്നു. ടിക്കറ്റ്​ ബുക്​ ചെയ്​തവർക്ക്​ തുക തിരികെ നൽകുമെന്നും അറിയിച്ചു. എന്നാൽ, ​തുടർചർച്ചകൾക്കൊടുവിൽ മത്സരം മാറ്റിവെക്കാൻ തീരുമാനിക്കുകയായിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:malayalam newsgrand prix
News Summary - The Bahrain Grand Prix was postponed
Next Story