ബഹ്‌റൈൻ ഗ്രാൻഡ് പ്രീ മത്സരങ്ങൾ റദ്ദാക്കി
text_fieldsമനാമ: പശ്ചിമേഷ്യയിലെ നിലവിലെ സാഹചര്യം മുൻനിർത്തി ഏപ്രിൽ മാസത്തിൽ നടക്കേണ്ടിയിരുന്ന ബഹ്‌റൈൻ, സൗദി അറേബ്യൻ ഗ്രാൻഡ് പ്രീ മത്സരങ്ങൾ റദ്ദാക്കിയതായി ഔദ്യോഗികമായി സ്ഥിരീകരിച്ചു. ഫോർമുല 1, ഇന്‍റർനാഷണൽ ഓട്ടോമൊബൈൽ ഫെഡറേഷൻ (എഫ്.ഐ.എ), പ്രാദേശിക സംഘാടകർ എന്നിവർ ചേർന്ന് നടത്തിയ ചർച്ചകൾക്കൊടുവിലാണ് ഈ സുപ്രധാന തീരുമാനം.
ബഹ്‌റൈൻ, സൗദി അറേബ്യ ഗ്രാൻഡ് പ്രീ മത്സരങ്ങൾക്കൊപ്പം നിശ്ചയിച്ചിരുന്ന ഫോർമുല 2, ഫോർമുല 3, എഫ് 1 അക്കാദമി റൗണ്ടുകളും റദ്ദാക്കിയിട്ടുണ്ട്. ഏപ്രിലിൽ ഈ മത്സരങ്ങൾക്ക് പകരം മറ്റ് വേദികളിൽ മത്സരങ്ങൾ സംഘടിപ്പിക്കേണ്ടതില്ലെന്നും അധികൃതർ തീരുമാനിച്ചു. ഇത് പ്രയാസകരമായ തീരുമാനമാണെന്നും നിലവിലെ സാഹചര്യത്തിൽ സുരക്ഷക്കും സമാധാനത്തിനുമാണ് പ്രഥമ പരിഗണനയെന്നും ഫോർമുല 1 സി.ഇ.ഒ സ്റ്റിഫാനോ ഡൊമെനിക്കാലി പറഞ്ഞു.
കായിക ആസ്വാദകരുടെ സുരക്ഷക്കാണ് തങ്ങൾ എപ്പോഴും മുൻഗണന നൽകുന്നതെന്നും മേഖലയിൽ എത്രയും വേഗം സമാധാനവും സ്ഥിരതയും തിരിച്ചുവരുമെന്ന് പ്രത്യാശിക്കുന്നതായും എഫ്.ഐ.എ പ്രസിഡന്‍റ് മുഹമ്മദ് ബിൻ സുലൈമും വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

