ബഹ്ൈറൻ ഗ്രാൻഡ്പ്രീ; ഇനി ട്രാക്കുകൾക്ക് തീപിടിക്കും ദിനങ്ങൾ
text_fieldsമനാമ: സാഹസിക യൗവനങ്ങൾക്ക് നിറക്കാഴ്ചയായി ഫോർമുല വൺ ഗൾഫ് എയർ ബഹ്റൈൻ ഗ്രാൻഡ്പ്രീ മത്സരങ്ങൾക്ക് നാളെ സാഖിർ മരുഭൂമിയിലെ ഇന്റർനാഷനൽ സർക്യൂട്ട് വേദിയാകും. മത്സരത്തിന്റെ ഒരുക്കങ്ങൾ പൂർത്തിയായതായി ബഹ്റൈൻ ഇന്റർനാഷനൽ എയർപോർട്ടിന്റെ നടത്തിപ്പുകാരായ ബഹ്റൈൻ എയർപോർട്ട് കമ്പനി (ബി.എ.സി) അറിയിച്ചു.
ഫോർമുല വൺ സീസണിന്റെ ആദ്യ റേസ് രാജ്യത്ത് നടക്കുന്നത് ഇത് അഞ്ചാം തവണയാണ്. മേളയിൽ വിവിധ രാജ്യങ്ങളിലെ ആയിരക്കണക്കിന് കായികപ്രേമികൾ ഒഴുകിയെത്തും. കഴിഞ്ഞ വർഷം ബഹ്റൈൻ ഗ്രാൻഡ്പ്രീ ദിനങ്ങളിൽ 98,000 പേരും റേസ് ദിനത്തിൽ 35,000 പേരുമാണ് കാഴ്ചക്കാരായി എത്തിയത്. ഇക്കൊല്ലത്തെ ടിക്കറ്റ് വിൽപന റെക്കോഡുകൾ ഭേദിച്ചിരിക്കുകയാണ്.
മത്സരവുമായി ബന്ധപ്പെട്ട എല്ലാ കക്ഷികളുമായും ചർച്ചചെയ്ത് വേണ്ട ആസൂത്രണം നടത്തിയിട്ടുണ്ടെന്ന് ബി.എ.സി ചീഫ് എയർപോർട്ട് ഓപറേഷൻസ് ഓഫിസർ അലി റാഷിദ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

