ബഹ്റൈൻ സ്വർണാഭരണങ്ങൾ സൗദിയിലും ഖത്തറിലും വിൽപനക്കായി സ്വീകരിക്കുന്നില്ലെന്ന്
text_fieldsമനാമ: ബഹ്റൈനിൽ നിർമിച്ച സ്വർണാഭരണങ്ങൾ സൗദിയിലും ഖത്തറിലും വിൽപനക്കായി സ്വീകരിക്കുന്നില്ലെന്ന് വാർത്ത. ഇത് ഇൗ മേഖലയിൽ കടുത്ത പ്രതിഷേധത്തിനിടയാക്കി.ബഹ്റൈനിലേക്ക് സൗദിയിലും ഖത്തറിൽ നിന്നുമുള്ള ആഭരണങ്ങൾ തടസമില്ലാതെ വിൽപനക്കെത്തുന്നുണ്ട്.
ഇൗ സാഹചര്യത്തിലാണ് വ്യാപാരികൾ പ്രതിഷേധം ഉയർത്തുന്നത്.തങ്ങളുടെ ഉൽപന്നങ്ങൾ വിൽക്കാത്ത രാജ്യങ്ങളുടെ ആഭരണങ്ങൾ ഇവിടെയും അനുവദിക്കേണ്ടെന്നാണ് ബഹ്റൈൻ കേന്ദ്രമായി പ്രവർത്തിക്കുന്ന ജി.സി.സി.ഗോൾഡ് ആൻറ് ജ്വല്ലറി അസോസിയേഷെൻറ വാദം.
ഇൗ നടപടി ഒരിക്കലും അംഗീകരിക്കാനാകില്ലെന്ന് അസോസിയേഷൻ ചെയർമാൻ സാജിദ് ശൈഖ് പ്രാദേശിക പത്രത്തോട് പറഞ്ഞു.ബഹ്റൈനിൽ സ്വർണ ഫാക്ടറികൾ ഇല്ലെന്ന പേരിലാണ് ഇവിടുത്തെ ആഭരണങ്ങൾ സൗദിയും ഖത്തറും വിൽക്കാതിരിക്കുന്നത്. തങ്ങളുടെ പണിശാലകൾ അവരുടെ നിർവചനത്തിലുള്ള ഫാക്ടറികൾക്ക് തുല്ല്യമാണെന്ന് അദ്ദേഹം പറഞ്ഞു. ഒമാനും യു.എ.ഇയും കുവൈത്തും ഇപ്പോഴും ബഹ്റൈൻ ആഭരണങ്ങൾ സ്വീകരിക്കുന്നുണ്ട്. സൗദിയും ഖത്തറും ഇൗ വഴി സ്വീകരിക്കണമെന്നാണ് വ്യാപാരികൾ ആവശ്യപ്പെടുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
