Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ബഹ്റൈനിൽ കടുത്ത ചൂടിൽ നിന്നും ഹ്യുമിഡിറ്റിയിൽ നിന്നും ആശ്വാസം ലഭിക്കുന്നു; വരും ദിവസങ്ങളിൽ കാറ്റ് ശക്തമാകും

text_fields
bookmark_border
രാത്രികളിലും അതിരാവിലെയും ഹ്യുമിഡിറ്റി അളവ് കുറയുമെന്നാണ് കാലാവസ്ഥാ വകുപ്പ് വ്യക്തമാക്കുന്നത്
ബഹ്റൈനിൽ കടുത്ത ചൂടിൽ നിന്നും ഹ്യുമിഡിറ്റിയിൽ നിന്നും ആശ്വാസം ലഭിക്കുന്നു; വരും ദിവസങ്ങളിൽ കാറ്റ് ശക്തമാകും
cancel

മനാമ: ബഹ്റൈനിൽ കടുത്ത ചൂടിലും ഈർപ്പത്തിലും നിന്നും വരും ദിവസങ്ങളിൽ ആശ്വാസം ലഭിക്കുമെന്ന് റിപ്പോർട്ട്. രാത്രികളിലും അതിരാവിലെയും ഈർപ്പത്തിന്റെ അളവ് കുറയുമെന്നാണ് കാലാവസ്ഥാ വകുപ്പ് വ്യക്തമാക്കുന്നത്. കഴിഞ്ഞ കുറേ ദിവസങ്ങളായി അന്തരീക്ഷത്തിൽ അനുഭവപ്പെട്ട ഉയർന്ന ഈർപ്പത്തിന് കാരണം മേഖലയിലെ കാറ്റിന്റെ ദിശയിലുണ്ടായ വ്യതിയാനമായിരുന്നു. എന്നാൽ വേനൽക്കാലത്തിന്റെ അവസാന ഘട്ടത്തിലേക്ക് കടക്കുന്നതോടെ കാലാവസ്ഥയിൽ പുനരുജ്ജീവനം ഉണ്ടാകുമെന്ന് ഗതാഗത, ടെലികമ്മ്യൂണിക്കേഷൻ മന്ത്രാലയത്തിന് കീഴിലുള്ള കാലാവസ്ഥാ ഡയറക്ടറേറ്റ് അറിയിച്ചു. ബുധനാഴ്ച രാവിലെ മുതൽ കാറ്റ് വടക്കുപടിഞ്ഞാറൻ ദിശയിലേക്ക് തിരിയും. വാരാന്ത്യം വരെ ഇത് തുടരുമെന്നും, ഈ ദിവസങ്ങളിൽ കാറ്റിന്റെ വേഗത മിതമായതോ ശക്തമായതോ ആയ രീതിയിൽ വർദ്ധിക്കുമെന്നും പ്രവചിക്കപ്പെടുന്നു. ഇത് ഈർപ്പം കുറയ്ക്കാനും രാത്രികളിലും പുലർച്ചെയും കാലാവസ്ഥ കൂടുതൽ മെച്ചപ്പെടാനും സഹായിക്കും. കടലിൽ പോകുന്നവർ ജാഗ്രത പാലിക്കണമെന്ന് കാലാവസ്ഥാ വിഭാഗം മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

കഴിഞ്ഞ ദിവസങ്ങളിൽ രാജ്യത്ത് താപനില 45 ഡിഗ്രി സെൽഷ്യസ് വരെ ഉയരുകയും ഈർപ്പം 90 ശതമാനം വരെ എത്തുകയും ചെയ്തിരുന്നു. വരും ദിവസങ്ങളിലും ഉയർന്ന താപനില തുടരുമെങ്കിലും വടക്കുപടിഞ്ഞാറൻ കാറ്റ് ശക്തമാകുന്നതോടെ അന്തരീക്ഷം കൂടുതൽ മെച്ചപ്പെടുമെന്നാണ് പ്രതീക്ഷിക്കുന്നത്. വാരാന്ത്യത്തോടുകൂടി താപനില ക്രമേണ കുറഞ്ഞുതുടങ്ങുമെന്നും കാലാവസ്ഥാ വിഭാഗം അറിയിച്ചു.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Bahrain gets relief from extreme heat and humidity; winds to strengthen in coming days
Next Story