ഷോപ്പിങ് ഉത്സവത്തിന് ബഹ്റൈൻ ഒരുങ്ങുന്നു
text_fieldsബഹ്റൈനിലെ 'ഓട്ടം ഫെയർ' എക്സിബിഷനിൽനിന്ന്
മനാമ: ബഹ്റൈനിലെ ഏറ്റവും വലിയ വാർഷിക പ്രദർശനമായ 'ഓട്ടം ഫെയർ' ജനുവരി 22 മുതൽ 31 വരെ എക്സിബിഷൻ വേൾഡ് ബഹ്റൈനിൽ വെച്ച് നടക്കും. ഇത്തവണ മേളയുടെ ചരിത്രത്തിലെ ഏറ്റവും വലിയ വിപുലീകരണമാണ് നടപ്പാക്കുന്നത്. 24 രാജ്യങ്ങളിൽ നിന്നുള്ള 600-ലധികം പ്രദർശകർ നാല് കൂറ്റൻ ഹാളുകളിലായി അണിനിരക്കും.
രാജ്യത്തെ ടൂറിസം മേഖലയ്ക്കും സാമ്പത്തിക വളർച്ചയ്ക്കും ഈ മേള വലിയ സംഭാവനയാണ് നൽകുന്നതെന്ന് ബഹ്റൈൻ ടൂറിസം അതോറിറ്റി സി.ഇ.ഒ സാറ അഹമ്മദ് ബുഹിജി പറഞ്ഞു. സന്ദർശകർക്ക് മികച്ച അനുഭവം ഉറപ്പാക്കാൻ ലോകോത്തര നിലവാരത്തിലുള്ള സൗകര്യങ്ങളാണ് വേദിയൊരുക്കുന്ന എക്സിബിഷൻ വേൾഡ് ബഹ്റൈനിൽ ഒരുക്കിയിരിക്കുന്നത്.
ആഗോള ബ്രാൻഡുകൾക്ക് പുറമെ പരമ്പരാഗത കരകൗശല വസ്തുക്കൾ, വൈവിധ്യമാർന്ന വിദേശ ഭക്ഷണങ്ങൾ, വിപുലമായ കുക്കിംഗ് സോൺ, കുടുംബങ്ങൾക്കായി പ്രത്യേകം സജ്ജീകരിച്ച വിനോദ പരിപാടികൾ എന്നിവ ഇത്തവണത്തെ പ്രത്യേകതയാണ്. എക്സിബിഷൻ വേൾഡിലെ 2, 3, 5, 6 ഹാളുകളിലായി രാവിലെ 10 മുതൽ രാത്രി 10 വരെയാണ് മേള പ്രവർത്തിക്കുക. പ്രദർശനത്തിലേക്ക് പ്രവേശനം സൗജന്യമാണ്. ഔദ്യോഗിക വെബ്സൈറ്റ് വഴി സന്ദർശകർക്ക് മുൻകൂട്ടി രജിസ്റ്റർ ചെയ്യാനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

