മനസ്സും വയറും നിറച്ച് യാത്ര ഒരുക്കി ബഹ്റൈൻ ഫുഡ് ലവേഴ്സ്
text_fieldsബഹ്റൈൻ ഫുഡ് ലവേഴ്സ് വൺ ഡേ ട്രിപ്
മനാമ: ബഹ്റൈനിലെ ഭക്ഷണപ്രേമികളുടെ കൂട്ടായ്മയായ ബഹ്റൈൻ ഫുഡ് ലവേഴ്സ് വൺ ഡേ ട്രിപ് സംഘടിപ്പിച്ചു. റിപ്പബ്ലിക് ദിനത്തിൽ മധുരം നൽകി യാത്ര തുടർന്ന സംഘം ബഹ്റൈനിലെ വിവിധ സ്ഥലങ്ങൾ സന്ദർശിച്ചു. രാവിലെ തുടങ്ങിയ യാത്ര വൈകീട്ട് അന്തലുസ് ഗാർഡനിൽ അവസാനിപ്പിച്ചു. മുതിർന്നവരും കുട്ടികളുമായി 60 അംഗങ്ങൾ ട്രിപ്പിൽ പങ്കെടുത്തു. ഗ്രാൻഡ് മോസ്ക്, ബഹ്റൈൻ ഫോർട്ട്, ദുമിസ്താൻ ബീച്ച്, കർസകാൻ ഫോറസ്റ്റ്, ഡ്രാഗൺ റോക്ക്, ട്രീ ഓഫ് ലൈഫ്, കത്രീഡൽ ചർച്ച്, ആലി പോട്ടറി എന്നിങ്ങനെ നിരവധി സ്ഥലങ്ങൾ സന്ദർശിച്ചു. ട്രിപ്പിൽ പങ്കെടുത്തവർക്കെല്ലാം രുചിയേറുന്ന ഭക്ഷണവും ഒരുക്കിയിരുന്നു. ഗ്രൂപ് അഡ്മിൻമാരായ ഷജിൽ ആലക്കൽ, ശ്രീജിത്ത് ഫറോക്ക്, വിഷ്ണു, ജയകുമാർ, രശ്മി അനൂപ് എന്നിവർ ട്രിപ്പിനെ നിയന്ത്രിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

