ബഹ്റൈൻ ഫുഡ് ലവേഴ്സ് ഇഫ്താർ വിഭവ മത്സര സമ്മാനം വിതരണം ചെയ്തു
text_fieldsബഹ്റൈൻ ഫുഡ് ലവേഴ്സ് ഇഫ്താർ വിഭവ മത്സര സമ്മാനം വിതരണം ചെയ്തപ്പോൾ
മനാമ: ബഹ്റൈനിലെ ഭക്ഷണപ്രേമികളുടെ കൂട്ടായ്മയായ ബഹ്റൈൻ ഫുഡ് ലവേഴ്സ് ഇഫ്താർ വിഭവ മത്സരവിജയികളെ കണ്ടെത്തി അവർക്കുള്ള സമ്മാനങ്ങൾ നൽകി.
ബഹ്റൈൻ ഫുഡ് ലവേഴ്സിലെ നിരവധി അംഗങ്ങളാണ് മത്സരത്തിൽ പങ്കെടുത്തത്.
വിജയികളായ സലീന റാഫി, ഷഹാന ഫാഹിസ്, അഫ്സൽ അബ്ദുല്ല എന്നിവരും അവരുടെ കുടുംബാംഗങ്ങളും ചടങ്ങിൽ പങ്കെടുത്തു. ഗുദൈബിയ അന്ദലൂസ് ഗാർഡനിൽ നടന്ന ചടങ്ങിൽ ബഹ്റൈൻ ഫുഡ് ലവേഴ്സ് അഡ്മിന്മാരായ ശ്രീജിത്ത് ഫറോക്ക്, നിമ്മി റോഷൻ, വിഷ്ണു സോമൻ എന്നിവർ നേതൃത്വം നൽകി.
മത്സരത്തിൽ പങ്കെടുത്തവരോടും സമ്മാനങ്ങൾ സ്പോൺസർ നൽകിയ സുനീഷ് സാസ്കോ, അർജുൻ ഇത്തിക്കാട്ട്, ജാഫർ പാഷൻ ഫ്രൂട്ട് എന്നിവരോടുമുള്ള നന്ദി ഭാരവാഹികൾ അറിയിച്ചു.

