Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightബഹ്റൈൻ ഫുഡ് ലവേഴ്സ്...

ബഹ്റൈൻ ഫുഡ് ലവേഴ്സ് രണ്ടാം വാർഷികം

text_fields
bookmark_border
ബഹ്റൈൻ ഫുഡ് ലവേഴ്സ് രണ്ടാം വാർഷികം
cancel
camera_alt

ബ​ഹ്റൈ​ൻ ഫു​ഡ് ല​വേ​ഴ്സ് ര​ണ്ടാം വാ​ർ​ഷി​കം

മ​നാ​മ: ബ​ഹ്റൈ​ൻ ഫു​ഡ് ല​വേ​ഴ്സി​ന്റെ ര​ണ്ടാം വാ​ർ​ഷി​ക​വും ഈ​സ്റ്റ​ർ-​വി​ഷു-​ഈ​ദ് ആ​ഘോ​ഷ​വും സ്റ്റാ​ർ നൈ​റ്റ് 2023 എ​ന്ന പേ​രി​ൽ ന​ട​ന്നു. ബി.​എം.​സി ഹാ​ളി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ സാ​മൂ​ഹി​ക മേ​ഖ​ല​യി​ൽ പ്ര​ശ​സ്‌​ത​യും യു​നൈ​റ്റ​ഡ് നേ​ഷ​ൻ ഗ്ലോ​ബ​ൽ ഗോ​ൾ​സ് അ​വാ​ർ​ഡ് ജേ​താ​വു​മാ​യ ഫാ​ത്തി​മ അ​ൽ മ​ൻ​സൂ​രി മു​ഖ്യാ​തി​ഥി​യാ​യി​രു​ന്നു. സാ​മൂ​ഹി​ക പ്ര​വ​ർ​ത്ത​ക​രാ​യ നൈ​ന മു​ഹ​മ്മ​ദ് ഷാ​ഫി, ഫ്രാ​ൻ​സി​സ് കൈ​താ​ര​ത്ത് എ​ന്നി​വ​ർ വി​ശി​ഷ്ടാ​തി​ഥി​ക​ളാ​യി​രു​ന്നു.

ശ്രീ​ജി​ത്ത് ഫ​റോ​ക്ക് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പ്ര​വീ​ൺ നാ​യ​ർ (കെ.​എ​സ്.​സി.​എ പ്ര​സി​ഡ​ന്റ്), അ​മ​ൽ​ദേ​വ് (സാ​മൂ​ഹി​ക പ്ര​വ​ർ​ത്ത​ക​ൻ), ഷ​ജി​ൽ അ​ല​ക്ക​ൽ, ര​ശ്‌​മി അ​നൂ​പ് ന​ന്ദി എ​ന്നി​വ​ർ സം​സാ​രി​ച്ചു. ബി.​എ​ഫ്.​എ​ൽ അ​ഡ്മി​ൻ​സ് വി​ഷ്ണു, സീ​ർ​ഷ, നി​മ്മി, ജ​യ​കു​മാ​ർ, പ്രോ​ഗ്രാം കോ​ഓ​ഡി​നേ​റ്റ​ർ​മാ​രാ​യ ജെ​യ്സ​ൺ, സാ​ദ​ത്ത്, ജ​യേ​ഷ്, അ​നൂ​പ് ശ​ശി​കു​മാ​ർ എ​ന്നി​വ​രു​ടെ സാ​ന്നി​ധ്യ​ത്തി​ൽ വി​ശി​ഷ്ടാ​തി​ഥി​ക​ൾ നി​ല​വി​ള​ക്ക് കൊ​ളു​ത്തി ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു.

ബ​ഹ്റൈ​നി​ൽ 30 വ​ർ​ഷ​ക്കാ​ല​മാ​യി ഷെ​ഫ് സേ​വ​ന​മ​നു​ഷ്ഠി​ച്ച ടി.​പി. ഹാ​ഷി​മി​നെ പൊ​ന്നാ​ട​യും ഉ​പ​ഹാ​ര​വും ന​ൽ​കി ആ​ദ​രി​ച്ചു. 40 വ​ർ​ഷ​ക്കാ​ല​മാ​യി ജോ​ലി​ത്തി​ര​ക്കി​നി​ട​യി​ലും ജോ​ലി​സ്ഥ​ല​ങ്ങ​ളി​ലും വ​സ​തി​യി​ലും കൃ​ഷി ന​ട​ത്തു​ന്ന വി.​പി. ന​ന്ദ​കു​മാ​റി​നെ ആ​ദ​രി​ച്ചു. ആ​ഘോ​ഷ​ത്തി​ന്റെ ഭാ​ഗ​മാ​യി ന​ട​ന്ന ഡാ​ൻ​സ് മ്യൂ​സി​ക്ക​ൽ നൈ​റ്റി​ൽ ക​ലാ​പ​രി​പാ​ടി​ക​ളും അ​ര​ങ്ങേ​റി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:BahrainFood Lovers2nd Anniversary
News Summary - Bahrain Food Lovers 2nd Anniversary
Next Story