ബഹ്റൈൻ ഫുഡ് ഫെസ്റ്റ് 27 വരെ
text_fieldsമനാമ: ബഹ്റൈൻ ടൂറിസം ആൻഡ് എക്സിബിഷൻ അതോറിറ്റി സംഘടിപ്പിക്കുന്ന ഫുഡ് ഫെസ്റ്റ് ഈ മാസം 27 വരെ നീട്ടിയതായി ബന്ധപ്പെട്ടവർ അറിയിച്ചു. എട്ടാമത് ഫുഡ് ഫെസ്റ്റാണ് ദിയാറിൽ മുഹറഖിലെ മറാസി ബഹ്റൈനിൽ നടന്നുകൊണ്ടിരിക്കുന്നത്. വർധിച്ച ജനപങ്കാളിത്തമാണ് ദിവസങ്ങൾ നീട്ടാൻ കാരണമെന്ന് അതോറിറ്റി വ്യക്തമാക്കി. വിവിധ വിനോദ പരിപാടികളും എല്ലാ പ്രായക്കാരെയും ആകർഷിക്കാനുതകുന്ന രുചികരമായ ഭക്ഷണ പദാർഥങ്ങളും ഇവിടെ ലഭ്യമാണ്. കൂടാതെ അന്താരാഷ്ട്ര തലത്തിൽ പ്രശസ്തമായ ഇനങ്ങളും അപൂർവമായി മാത്രം ലഭിക്കുന്ന ഭക്ഷ്യയിനങ്ങളും ഇവിടെ ഒരുക്കിയിട്ടുണ്ട്. കുട്ടികൾക്കുള്ള പ്ലേ ഏരിയകളും സംഗീത പരിപാടികളും ഗെയിം കോർണറുകളും ഇതോടനുബന്ധിച്ച് ഒരുക്കിയിട്ടുണ്ടെന്നും അധികൃതർ കൂട്ടിച്ചേർത്തു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

