ബഹ്റൈൻ സെന്റ് പീറ്റേഴ്സ് പള്ളിയിൽ പെരുന്നാളിന് കൊടിയേറി
text_fieldsബഹ്റൈൻ സെന്റ് പീറ്റേഴ്സ് യാക്കോബായ സുറിയാനി പള്ളിയിൽ ഇടവക പെരുന്നാളിന് കൊടിയേറ്റുന്നു
മനാമ: ബഹ്റൈൻ സെന്റ് പീറ്റേഴ്സ് യാക്കോബായ സുറിയാനി പള്ളിയിൽ ഇടവക പെരുന്നാളിന് കൊടിയേറി. ഇടവക വികാരി ഫാ. റോജൻ പേരകത്ത് കൊടി ഉയർത്തി. ഇടവക വൈസ് പ്രസിഡന്റ് റോബി മാത്യു ഈപ്പൻ, സെക്രട്ടറി ജസ്റ്റിൻ ജേക്കബ്, ട്രസ്റ്റി റെജി വർഗീസ്, ജോ. സെക്രട്ടറി നിബു കുര്യൻ, ജോ. ട്രസ്റ്റി പോൾസൺ വർക്കി, മാനേജിങ് കമ്മിറ്റി ഭാരവാഹികളായ ജോസഫ് വർഗീസ്, ബിജു പി. കുര്യാക്കോസ്, എൽദോ വി.കെ, ജിനോ സ്കറിയ, ഷാജു ജോബ്, പി.എം. ബൈജു, എക്സ് ഒഫീഷ്യോ ബെന്നി ടി. ജേക്കബ് എന്നിവർ കൊടിയേറ്റത്തിന് നേതൃത്വം നൽകി.
26ന് വൈകീട്ട് 7.30ന് വി. കുർബാനയും പെരുന്നാൾ ദിനമായ ജൂൺ 29ന് വൈകീട്ട് 7.30ന് വിശുദ്ധ മൂന്നിന്മേൽ കുർബാനയും ഉണ്ടായിരിക്കുന്നതാണ്. ഇടവക വികാരി ഫാ. റോജൻ രാജൻ പേരകത്ത്, ഫാ. സാജൻ രാജൻ കൊട്ടാരത്തിൽ, ഫാ. നോബിൻ തോമസ് (സെന്റ് ജോർജ് ക്നാനായ ചർച്ച്, ബഹ്റൈൻ) എന്നിവർ മൂന്നിന്മേൽ കുർബാനക്ക് നേതൃത്വം നൽകും. ശനി, തിങ്കൾ, ചൊവ്വ ദിവസങ്ങളിൽ സന്ധ്യാ പ്രാർഥനയും ഉണ്ടായിരിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.