Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 10 Aug 2026 2:51 PM IST Updated On
date_range 10 Aug 2026 2:51 PM ISTചൂട് കൂടിയതോടെ ബഹ്‌റൈനിൽ മീൻ വില ഉയരുന്നു
text_fieldsbookmark_border
മനാമ: ഉയർന്ന താപനില മത്സ്യബന്ധനത്തെ പ്രതികൂലമായി ബാധിച്ചതിനെ തുടർന്ന് പ്രാദേശിക മത്സ്യ മാർക്കറ്റുകളിൽ വിലക്കയറ്റം ദൃശ്യമായി തുടങ്ങി. മത്സ്യബന്ധനം വെട്ടിക്കുറയ്ക്കാൻ പല മത്സ്യത്തൊഴിലാളികളും നിർബന്ധിതരായതോടെ വിപണിയിൽ എത്തുന്ന മീനിന്‍െ അളവ് ഗണ്യമായി കുറഞ്ഞിട്ടുണ്ട്.
നിലവിൽ ഒരു കിലോ ബഹ്‌റൈൻ സാഫി മീനിന്റെ വില ഏകദേശം 7 ബഹ്‌റൈൻ ദീനാർ വരെ എത്തിയിട്ടുണ്ട്. ചൂട് തുടരുകയും മത്സ്യബന്ധനം കൂടുതൽ കുറയുകയും ചെയ്താൽ വില ഇനിയും ഉയരാനാണ് സാധ്യതയെന്ന് വിലയിരുത്തപ്പെടുന്നു. നിലവിൽ വിപണിയിലെത്തുന്ന മീനിന്റെ അളവ് വളരെ പരിമിതമാണെന്നും മത്സ്യബന്ധനം വളരെ ദുർഘടമായി മാറിയിട്ടുണ്ടെന്നും മത്സ്യത്തൊഴിലാളികളും പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

