ഒമാൻ നികുതി വകുപ്പ് മേധാവിയുമായി ബഹ്റൈൻ ധനമന്ത്രി കൂടിക്കാഴ്ച നടത്തി
text_fieldsഒമാൻ നികുതി വകുപ്പ് മേധാവി സുഊദ് ബിൻ നാസിർ അശ്ശകീലിയുമായി ധനമന്ത്രി
ശൈഖ് സൽമാൻ ഖലീഫ ആൽ ഖലീഫ കൂടിക്കാഴ്ച നടത്തുന്നു
മനാമ: ബഹ്റൈൻ സന്ദർശനത്തിനെത്തിയ ഒമാൻ നികുതി വകുപ്പ് മേധാവി സുഊദ് ബിൻ നാസിർ അശ്ശകീലിയുമായി ധനമന്ത്രി ശൈഖ് സൽമാൻ ഖലീഫ ആൽ ഖലീഫ കൂടിക്കാഴ്ച നടത്തി.
ഇരുരാജ്യങ്ങളും തമ്മിൽ നിലനിൽക്കുന്ന ബന്ധവും വിവിധ മേഖലകളിലെ സഹകരണവും മെച്ചപ്പെട്ട രീതിയിലാണെന്ന് ഇരുവരും വിലയിരുത്തി. സാമ്പത്തിക മേഖലയിലടക്കം വിവിധ മേഖലകളിലുള്ള സഹകരണം ബഹ്റൈനുമായി മെച്ചപ്പെടുത്താൻ ഒമാൻ ഒരുക്കമാണെന്ന് അശ്ശകീലി വ്യക്തമാക്കി.
രാജാവ് ഹമദ് ബിൻ ഈസ ആൽ ഖലീഫ, കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് ആൽ ഖലീഫ എന്നിവരുടെ നേതൃത്വത്തിൽ രാജ്യം കൂടുതൽ പുരോഗതിയും ക്ഷേമവും സുഭിക്ഷതയും കൈവരിക്കട്ടെയെന്നും അദ്ദേഹം ആശംസിക്കുകയും ചെയ്തു.

