Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightബ​ഹ്റൈ​ൻ ഫി​ലിം...

ബ​ഹ്റൈ​ൻ ഫി​ലിം ഫെ​സ്റ്റി​വ​ലി​ന് പ്രൗ​ഢ ഗം​ഭീ​ര തു​ട​ക്കം

text_fields
bookmark_border
ബ​ഹ്റൈ​ൻ ഫി​ലിം ഫെ​സ്റ്റി​വ​ലി​ന് പ്രൗ​ഢ ഗം​ഭീ​ര തു​ട​ക്കം
cancel
camera_alt

. ബ​ഹ്റൈ​ൻ ഫി​ലിം ഫെ​സ്റ്റി​വ​ൽ മൂ​ന്നാം പ​തി​പ്പ് വാ​ർ​ത്താ​വി​ത​ര​ണ മ​ന്ത്രി ഡോ. ​റം​സാ​ൻ ബി​ൻ അ​ബ്​​ദു​ല്ല അ​ന്നു​ഐ​മി ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു 2.ഫി​ലിം ഫെ​സ്റ്റി​വ​ൽ

വേ​ദി​യി​ൽ​നി​ന്ന്

മ​നാ​മ: ബ​ഹ്റൈ​ൻ ഫി​ലിം ഫെ​സ്റ്റി​വ​ൽ മൂ​ന്നാം പ​തി​പ്പ് സീ​ഫ്മാ​ൾ സി​നി​മാ​സി​ൽ തു​ട​ങ്ങി. ഈ​മാ​സം ഒ​ൻ​പ​ത് വ​രെ ‘സെ​ലി​ബ്രേ​റ്റിം​ഗ് ദി ​ആ​ർ​ട്ട് ഓ​ഫ് ഫി​ലിം മേ​ക്കിം​ഗ്’ എ​ന്ന പ്ര​മേ​യ​ത്തി​ൽ ബ​ഹ്‌​റൈ​ൻ സി​നി​മാ ക്ല​ബ് സം​ഘ​ടി​പ്പി​ക്കു​ന്ന ഫെ​സ്റ്റി​വ​ൽ വാ​ർ​ത്താ​വി​ത​ര​ണ മ​ന്ത്രി ഡോ. ​റം​സാ​ൻ ബി​ൻ അ​ബ്​​ദു​ല്ല അ​ന്നു​ഐ​മി ഉ​ദ്ഘാ​ട​നം ചെ​യ്തു.

ബി​യോ​ണും നാ​ഷ​ണ​ൽ ബാ​ങ്ക് ഓ​ഫ് ബ​ഹ്‌​റൈ​നു​മാ​ണ് സ്പോ​ൺ​സ​ർ​മാ​ർ. രാ​ജ്യ​ത്തെ യു​വ​പ്ര​തി​ഭ​ക​ൾ​ക്ക് അം​ഗീ​കാ​രം ന​ൽ​കു​ക, ച​ല​ച്ചി​ത്ര​മേ​ള​ക​ളു​ടെ ലോ​ക ഭൂ​പ​ട​ത്തി​ൽ രാ​ജ്യ​ത്തി​ന് സ്ഥാ​നം നേ​ടി​യെ​ടു​ക്കു​ക എ​ന്നീ ല​ക്ഷ്യ​ങ്ങ​ളോ​ടെ അ​സാ​ധാ​ര​ണ​മാ​യ സി​നി​മാ​ട്ടോ​ഗ്രാ​ഫി​ക് ഇ​വ​ന്റാ​യാ​ണ് മേ​ള​യു​ടെ മൂ​ന്നാം പ​തി​പ്പ് അ​വ​ത​രി​പ്പി​ക്കു​ന്ന​തെ​ന്ന് ഉ​ദ്ഘാ​ട​ന​സ​മ്മേ​ള​ന​ത്തി​ൽ വാ​ർ​ത്താ​വി​ത​ര​ണ മ​ന്ത്രി പ​റ​ഞ്ഞു.രാ​ജ്യ​ത്തി​ന്റെ സം​സ്‌​കാ​ര​വും സ്വ​ത്വ​വും ച​രി​ത്ര​പ​ര​മാ​യ പൈ​തൃ​ക​വും പ്ര​തി​ഫ​ലി​പ്പി​ക്കു​ന്ന സി​നി​മ നി​ർ​മ്മാ​ണം പ്രോ​ത്സാ​ഹി​പ്പി​ക്കു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ജി.​സി.​സി,അ​റ​ബ് രാ​ജ്യ​ങ്ങ​ളി​ലെ നി​ര​വ​ധി മു​തി​ർ​ന്ന ഉ​ദ്യോ​ഗ​സ്ഥ​ർ, മാ​ധ്യ​മ പ്ര​വ​ർ​ത്ത​ക​ർ, ക​ലാ​കാ​ര​ന്മാ​ർ, സി​നി​മാ താ​ര​ങ്ങ​ൾ തു​ട​ങ്ങി​യ​വ​ർ സ​ന്നി​ഹി​ത​രാ​യി​രു​ന്നു. സാം​സ്കാ​രി​ക വി​നി​മ​യ​ത്തി​ന് സി​നി​മ​ക​ൾ​ക്ക് വ​ലി​യ പ​ങ്കു​ണ്ട്. വി​വി​ധ രാ​ജ്യ​ങ്ങ​ളും സം​സ്‌​കാ​ര​ങ്ങ​ളും ത​മ്മി​ലു​ള്ള ക​ലാ​പ​ര​മാ​യ കൈ​മാ​റ്റ​വും ധാ​ര​ണ​യും പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്ന​തി​ൽ ഫി​ലിം ഫെ​സ്റ്റി​വ​ലു​ക​ൾ​ക്ക് പ്ര​ധാ​ന പ​ങ്കു​ണ്ടെ​ന്നും അ​ദ്ദേ​ഹം ചു​ണ്ടി​ക്കാ​ട്ടി .

1970-ക​ൾ മു​ത​ൽ പ്ര​മു​ഖ അ​ന്താ​രാ​ഷ്‌​ട്ര നി​ർ​മ്മാ​ണ ക​മ്പ​നി​ക​ൾ ബ​ഹ്റൈ​ൻ കേ​ന്ദ്രീ​ക​രി​ച്ച് സി​നി​മ നി​ർ​മ്മി​ക​കാ​റു​ണ്ട്. 2000-ൽ ​അ​റേ​ബ്യ​ൻ ഗ​ൾ​ഫ് മേ​ഖ​ല​യി​ൽ ആ​ദ്യ​മാ​യി ഫി​ലിം ഫെ​സ്റ്റി​വ​ൽ സം​ഘ​ടി​പ്പി​ച്ച​ത് ബ​ഹ്‌​റൈ​നാ​ണ്. അ​ന്ന് ന​ട​ന്ന അ​റ​ബ് ഫി​ലിം ഫെ​സ്റ്റി​വ​ൽ ഗ​ൾ​ഫ് മേ​ഖ​ല​യി​ൽ സ​മാ​ന​മാ​യ മേ​ള​ക​ൾ ന​ട​ത്താ​ൻ വ​ഴി​യൊ​രു​ക്കി. ബ​ഹ്‌​റൈ​ൻ ഇ​ക്ക​ണോ​മി​ക് വി​ഷ​ൻ 2030 ന് ​അ​നു​സൃ​ത​മാ​യാ​ണ് ഇ​ത്ത​രം പ​രി​പാ​ടി​ക​ൾ സം​ഘ​ടി​പ്പി​ക്കു​ന്ന​തെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. ച​ല​ച്ചി​ത്ര വ്യ​വ​സാ​യ​ത്തി​ന്റെ വി​ജ​യ​ത്തി​ന് ആ​വ​ശ്യ​മാ​യ എ​ല്ലാ ഘ​ട​ക​ങ്ങ​ളും രാ​ജ്യ​ത്ത് ഉ​ണ്ടെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു. രാ​ജ്യ​ത്തി​ന്റെ സം​സ്കാ​രം, സ്വ​ത്വം, ച​രി​ത്ര പൈ​തൃ​കം എ​ന്നി​വ പ്ര​തി​ഫ​ലി​പ്പി​ക്കു​ന്ന സി​നി​മ​ക​ൾ ഉ​ണ്ടാ​ക​ണം. സി​നി​മാ വ്യ​വ​സാ​യ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട എ​ല്ലാ മേ​ഖ​ല​ക​ളി​ലും അ​റി​വു​ക​ൾ കൂ​ടു​ത​ൽ നേ​ടാ​ൻ ഫെ​സ്റ്റി​വ​ൽ സ​ഹാ​യ​ക​മാ​കും. ശി​ൽ​പ​ശാ​ല​ക​ളും പ​ഠ​ന ക്ലാ​സ്സു​ക​ളു​മ​നു​ബ​ന്ധ​മാ​യി സം​ഘ​ടി​പ്പി​ച്ചി​ട്ടു​ണ്ട്. സ്വ​കാ​ര്യ​മേ​ഖ​ല​ക്കും സി​നി​മ വ്യ​വ​സാ​യ​ത്തി​ന്റെ വ​ള​ർ​ച്ച​ക്ക് പ്ര​ധാ​ന പ​ങ്ക് വ​ഹി​ക്കാ​ൻ ക​ഴി​യും. ബ​ഹ്‌​റൈ​നി​ലെ യു​വ ക​ലാ​കാ​ര​ന്മാ​ർ​ക്ക് മി​ക​ച്ച പ്രാ​ദേ​ശി​ക, അ​ന്ത​ർ​ദേ​ശീ​യ സി​നി​മ അ​നു​ഭ​വ​ങ്ങ​ളെ​ക്കു​റി​ച്ച് അ​റി​യി​ക്കാ​നു​ള്ള അ​വ​സ​ര​മാ​ണ് മേ​ള ന​ൽ​കു​ന്ന​തെ​ന്ന് ബ​ഹ്‌​റൈ​ൻ സി​നി​മാ ക്ല​ബ് ഡ​യ​റ​ക്ട​ർ ബോ​ർ​ഡ് ചെ​യ​ർ​മാ​നും ഫെ​സ്റ്റി​വ​ൽ ചെ​യ​ർ​മാ​നു​മാ​യ ഒ​സാ​മ അ​ൽ സെ​യ്ഫ് പ​റ​ഞ്ഞു.

ബ​ഹ്‌​റൈ​ൻ സം​വി​ധാ​യ​ക​ൻ ബ​സ്സാം അ​ൽ ത​വാ​ദി, ബ​ഹ്‌​റൈ​ൻ ന​ടി ഷ​ഫീ​ക്ക യൂ​സി​ഫ്, തി​യേ​റ്റ​ർ, ടെ​ലി​വി​ഷ​ൻ, സി​നി​മ മേ​ഖ​ല​ക​ളി​ൽ 40 വ​ർ​ഷ​ത്തെ പാ​ര​മ്പ​ര്യ​മു​ള്ള ഈ​ജി​പ്ഷ്യ​ൻ താ​രം ഹാ​ല സെ​ഡ്കി അ​ട​ക്കം നി​ര​വ​ധി ബ​ഹ്‌​റൈ​ൻ, അ​റ​ബ് ക​ലാ​കാ​ര​ന്മാ​രെ​യും സി​നി​മാ നി​ർ​മ്മാ​താ​ക്ക​ളെ​യും ഇ​ൻ​ഫ​ർ​മേ​ഷ​ൻ മ​ന്ത്രി ആ​ദ​രി​ച്ചു. സി​നി​മ പ്ര​ദ​ർ​ശ​ന​വും ഉ​ദ്ഘാ​ട​ന ച​ട​ങ്ങി​ൽ ഉ​ണ്ടാ​യി​രു​ന്നു. നാ​ല് വി​ഭാ​ഗ​ങ്ങ​ളി​ലാ​യി 117 അ​റ​ബ് ഹ്ര​സ്വ​ചി​ത്ര​ങ്ങ​ളാ​ണ് ഫെ​സ്റ്റി​വ​ലി​ൽ പ്ര​ദ​ർ​ശി​പ്പി​ക്കു​ന്ന​ത്. മ​ത്സ​ര വി​ഭാ​ഗ​ത്തി​ൽ 15 ചി​ത്ര​ങ്ങ​ളു​ണ്ട്. 19 സി​നി​മ​ക​ൾ ബ​ഹ്‌​റൈ​ൻ ഫി​ലിം വി​ഭാ​ഗ​ത്തി​ൽ മ​ത്സ​രി​ക്കും.​ഡോ​ക്യു​മെ​ന്റ​റി വി​ഭാ​ഗ​ത്തി​ൽ 76 സി​നി​മ​ക​ൾ മ​ത്സ​രി​ക്കും. ആ​നി​മേ​ഷ​ൻ വി​ഭാ​ഗ​ത്തി​ൽ ആ​റ് ചി​ത്ര​ങ്ങ​ളാ​ണു​ള്ള​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Film FestivalBahrainSeef Mall Cinemas
News Summary - Bahrain Film Festival started
Next Story