കോവിഡിനെ തോൽപിക്കും; ബഹ്റൈൻ ഒറ്റക്കെട്ടായി
text_fieldsമനാമ: കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്കായി റോയൽ ഹ്യൂമാനിറ്റേറിയൻ ഫൗണ്ടേഷൻ ആരംഭിച്ച ‘ഫീന ഖൈർ’(നമ്മളില്‍ നന്മയുണ്ട്) ധനശേഖരണ കാമ്പയിന് മികച്ച പ്രതികരണം. വൻകിട കമ്പനികളും സ്ഥാപനങ്ങളും വ്യക്തികളും നിധിയിലേക്ക് സ ഹായം നൽകുന്നതിന് മുന്നോട്ടുവന്നു.
ഹമദ് രാജാവിെൻറ ചാരിറ്റി, യുവജന കാര്യങ്ങള്‍ക്കായുള്ള പ്രത്യേക പ്രത ിനിധിയും ദേശീയ പ്രതിരോധ സമിതി ഉപദേഷ്ടാവുമായ ശൈഖ് നാസിര്‍ ബിന്‍ ഹമദ് ആല്‍ ഖലീഫയാണ് 10 ലക്ഷം ദിനാർ സംഭാവന നല്‍കി കാമ്പയിന് തുടക്കം കുറിച്ചത്. വെള്ളിയാഴ്ച മാത്രം 2.1 കോടി ദിനാറാണ് ഇതിലേക്ക് സംഭാവനായി ലഭിച്ചത്.
കോവിഡിനെത്തുടർന്ന് സമൂഹമനുഭവിക്കുന്ന സാമ്പത്തിക ബുദ്ധിമുട്ട് പരിഹരിക്കുന്നതിനാണ് ചാരിറ്റി ഫണ്ട് ആരംഭിച്ചിട്ടുള്ളത്. നാഷണൽ ബാങ്ക് ഒാഫ് ബഹ്റൈൻ 38 ലക്ഷം ദിനാറും ബാങ്ക് ഒാഫ് ബഹ്റൈൻ ആൻഡ് കുവൈത്ത് 30 ലക്ഷം ദിനാറും നൽകി. ബറ്റെൽകോ 35 ലക്ഷം ദിനാർ, അലുമിനിയം ബഹ്റൈൻ (അൽബ) 35 ലക്ഷം ദിനാർ, ഗൾഫ് ഇൻറർനാഷണൽ ബാങ്ക് 20 ലക്ഷം ദിനാർ, ബഹ്റൈൻ പൗരൻമാർ 11 ലക്ഷം ദിനാർ, ലുലു ഗ്രൂപ്പ് ഇൻറർനാഷണൽ ലക്ഷം ദിനാർ എന്നിങ്ങനെ നിധിയിലേക്ക് സംഭാവന നൽകി.
കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ സർക്കാരിനെ സഹായിക്കാൻ സന്നദ്ധത അറിയിച്ച് നിരവധി സ്വകാര്യ സ്ഥാപനങ്ങളും വ്യക്തികളും രംഗത്തെത്തിയിരുന്നു. ഇതേത്തുടർന്നാണ് ധനശേഖരണ കാമ്പയിൻ ആരംഭിച്ചത്. നിലവിലെ പ്രതിസന്ധിയിൽ രാജ്യത്തോട് ചേർന്ന് നിൽക്കുന്നതിെൻറ ഭാഗമായി ഇൗ ദൗത്യത്തിൽ പങ്ക് ചേരാൻ ശൈഖ് നാസിര്‍ ബിന്‍ ഹമദ് ആല്‍ ഖലീഫ തെൻറ ഇൻസ്റ്റഗ്രാം അക്കൗണ്ടിലൂടെ സ്വകാര്യ കമ്പനികളോടും വ്യക്തികളോടും സ്ഥാപനങ്ങളോടും ആഹ്വാനം ചെയ്തു.
www.rco.gov.bh എന്ന വെബ്സൈറ്റ് വഴിയും നാഷണൽ ബാങ്ക് ഒാഫ് ബഹ്റൈൻ അക്കൗണ്ടിലേക്ക് ബാങ്ക് ട്രാൻസ്ഫർ വഴിയും സംഭാവന നൽകാം. ബാങ്ക് അക്കൗണ്ട്: MOFNE THE NATIONAL EFFORT TO COMBAT THE CORONAVIRUS COVID 19, IBAN: BH66 NBOB 0000 0082 1093 70. ഇതിനുപുറമേ, 39900444 എന്ന നമ്പറിൽ ബെനഫിറ്റ് പേ ആപ്പ് വഴിയും സംഭാവന നൽകാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
