ആദരാഞ്ജലിയർപ്പിച്ച് ബഹ്റൈൻ കുടുംബ സൗഹൃദ വേദി
text_fieldsബഹ്റൈൻ കുടുംബ സൗഹൃദ വേദി അനുശോചന പരിപാടിയിൽനിന്ന്
മനാമ: ലോക കത്തോലിക്ക സഭയുടെ മഹാ ഇടയൻ ഫ്രാൻസിസ് മാർപാപ്പയുടെ വിയോഗത്തിൽ ബഹ്റൈൻ കുടുംബ സൗഹൃദവേദി അനുശോചനം രേഖപ്പെടുത്തി. സഭക്കുള്ളിലും പുറത്തും നവീകരണത്തിന്റെ വക്താവായിരുന്ന ഫ്രാൻസിസ് മാർപാപ്പ മനുഷ്യത്വത്തിന്റെയും മാനവികതയുടെയും മുഖമായിരുന്നു. സ്നേഹത്തിന്റെയും നന്മയുടെയും ഭാഷയിൽ സംവദിച്ച, യുദ്ധങ്ങളോട് എതിർപ്പ് കാണിച്ച, നിരാലംബരോട് അനുകമ്പ കാണിച്ച, വിശ്വ സാഹോദര്യത്തിന്റെ സ്നേഹദൂതൻ ആയിരുന്നു ഫ്രാൻസിസ് മാർപാപ്പയെന്നും ഭാരവാഹികൾ അഭിപ്രായപ്പെട്ടു. കശ്മീരിലെ പഹൽഗാമിൽ ഉണ്ടായ ദാരുണമായ ഭീകരാക്രമണത്തിൽ കൊല ചെയ്യപ്പെട്ടവർക്ക് ആദരാഞ്ജലികൾ അർപ്പിക്കുന്നതായും എല്ലാത്തരം ഭീകരവാദത്തെയും അപലപിക്കുന്നതായും യോഗം അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

