Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ബഹ്‌റൈനിൽ ഇന്നലെ പെയ്തത് ശക്തമായ ഇടിമിന്നലോടു കൂടിയ മഴ

text_fields
bookmark_border
ഇന്നും സമാനമായ കാലാവസ്ഥ തുടരാൻ സാധ്യത; ജാഗ്രത നിർദേശവുമായി അധികൃതർ
ബഹ്‌റൈനിൽ ഇന്നലെ പെയ്തത് ശക്തമായ ഇടിമിന്നലോടു കൂടിയ മഴ
cancel
camera_alt

ബഹ്‌റൈനിൽ ഇന്നലെ പെയ്ത മഴയിൽ നിന്നുമുളള ദൃശ്യം

മനാമ: രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ഇന്നലെ വൈകീട്ട് മുതൽ പെയ്തത് ഇടിമിന്നലോ‌ടു കൂടിയ കനത്ത മഴ. വൈകീട്ട് 6 ഓടെ ആരംഭിച്ച മഴ ഞായറാഴ്ച പുലർച്ചെ വരെ തുടർന്നു. പ്രധാന റോഡുകളിലടക്കം പലയിടത്തും വെള്ളം നിറഞ്ഞു നിൽക്കുന്ന അവസ്ഥയാണ്. വാഹനമോടിക്കുന്നവർ റോഡുകളിൽ അതീവ ജാഗ്രത പാലിക്കണമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

മഴയോടൊപ്പം മണിക്കൂറിൽ ഏകദേശം 25 നോട്ടിക്കൽ മൈൽ വേഗതയിൽ ശക്തമായ കാറ്റും ചിലയിടത്ത് വീശിയിരുന്നു. ഇത് 30 നോട്ടിക്കൽ മൈൽ വരെ ഉയരാൻ സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകിയി‌ട്ടുണ്ട്. ഇന്നും സമാനമായ കാലാവസ്ഥ തുടരാനാണ് സാധ്യത. താപനില 22°C നും 30°C നും ഇടയിലായിരിക്കും.

റോഡുകളിൽ നിശ്ചിത വേഗപരിധി പാലിക്കുക, മുൻപിലുള്ള വാഹനവുമായി കൃത്യമായ അകലം പാലിക്കുന്നത് ഉറപ്പാക്കുക, സുരക്ഷിതമാണെന്ന് ഉറപ്പാക്കിയ ശേഷം മാത്രം മറ്റ് വാഹനങ്ങളെ ഓവർടേക്ക് ചെയ്യുക, കാറ്റുള്ള സമയത്ത് കടലിൽ തിരമാലകൾ രണ്ട് മീറ്ററിലധികം ഉയരാൻ സാധ്യതയുള്ളതിനാൽ മത്സ്യത്തൊഴിലാളികളും കടൽയാത്രക്കാരും ജാഗ്രത പാലിക്കുക തുടങ്ങി മഴയെത്തുടർന്ന് അപകടങ്ങൾ ഒഴിവാക്കാൻ ആഭ്യന്തര മന്ത്രാലയം ഡ്രൈവർമാർക്കായി നിർദ്ദേശങ്ങൾ പുറപ്പെടുവിച്ചി‌ട്ടുണ്ട്.

നാളെയോടെ മഴക്ക് ശമനമുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ആകാശം മേഘാവൃതമായിരിക്കുമെങ്കിലും താപനില 21°C നും 28°C നും ഇടയിലായിരിക്കുമെന്നും കാറ്റിന്റെ വേഗത കുറയുമെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Bahrain experienced heavy rain and thunderstorms yesterday
Next Story