Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightബഹ്റൈനിൽ ബലിപെരുന്നാൾ...

ബഹ്റൈനിൽ ബലിപെരുന്നാൾ അവധി ദിനങ്ങളിൽ കടുത്ത ചൂടിന് സാധ്യത; താപനില 44 ഡിഗ്രി വരെ ഉയർന്നേക്കും

text_fields
bookmark_border
ബഹ്റൈനിൽ ബലിപെരുന്നാൾ അവധി ദിനങ്ങളിൽ കടുത്ത ചൂടിന് സാധ്യത; താപനില 44 ഡിഗ്രി വരെ ഉയർന്നേക്കും
cancel

മനാമ: ബഹ്‌റൈനിൽ ബലിപെരുന്നാൾ അവധി ദിനങ്ങൾ ആരംഭിക്കുന്നതോടെ രാജ്യത്ത് കടുത്ത ചൂടുള്ള കാലാവസ്ഥ അനുഭവപ്പെടുമെന്ന് മുന്നറിയിപ്പ്. ബുധനാഴ്ച മുതൽ വെള്ളിയാഴ്ച വരെ ആകാശം പൂർണ്ണമായും മേഘരഹിതമായിരിക്കും. വരും ദിവസങ്ങളിൽ താപനില ക്രമാനുഗതമായി ഉയരുമെന്നാണ് റിപ്പോർട്ട്.

ബുധനാഴ്ച 41 ഡിഗ്രി സെൽഷ്യസ് രേഖപ്പെടുത്തുന്ന താപനില, വെള്ളിയാഴ്ചയോടെ ഈ ആഴ്ചയിലെ ഏറ്റവും ഉയർന്ന നിരക്കായ 44 ഡിഗ്രി സെൽഷ്യസിൽ എത്തും. രാത്രികാലങ്ങളിൽ താപനില 26 ഡിഗ്രി മുതൽ 27 ഡിഗ്രി സെൽഷ്യസ് വരെയായിരിക്കും.എന്നാൽ വരാനിരിക്കുന്ന വാരാന്ത്യത്തോടെ ചൂടിന് നേരിയ ശമനമുണ്ടാകുമെന്നാണ് പ്രവചനം.

ഈ ദിവസങ്ങളിൽ ആകാശത്ത് ഭാഗികമായി മേഘങ്ങൾ പ്രത്യക്ഷപ്പെടാനും താപനില 40 ഡിഗ്രി സെൽഷ്യസിലേക്ക് താഴാനും സാധ്യതയുണ്ട്. പെരുന്നാൾ ദിനങ്ങളിലെ കടുത്ത ചൂട് കണക്കിലെടുത്ത് ആവശ്യമായ മുൻകരുതലുകൾ എടുക്കാൻ അധികൃതർ നിർദ്ദേശിക്കുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:sun risesEid al-AdhaBahrain
News Summary - Bahrain expects severe heat during Eid al-Adha holidays; temperatures could hit 44°C
Next Story