Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കരുതലിന്റെ കാവലാളായി ബഹ്‌റൈൻ പ്രവാസി സമൂഹം: അർബുദബാധിതയായ വീട്ടമ്മയെ നാട്ടിലെത്തിച്ചു

text_fields
bookmark_border
കൈകോർത്ത് ഇന്ത്യൻ എംബസിയും പ്രവാസി സംഘടനകളും
കരുതലിന്റെ കാവലാളായി ബഹ്‌റൈൻ പ്രവാസി സമൂഹം: അർബുദബാധിതയായ വീട്ടമ്മയെ നാട്ടിലെത്തിച്ചു
cancel
camera_alt

വീട്ടമ്മക്കുള്ള ടിക്കറ്റും യാത്രാ രേഖകളും മജീദ് തണൽ പ്രവാസി വെൽഫെയർ സെക്രട്ടറിയേറ്റ് അംഗം സബീന ഖാദറിന് കൈമാറുന്നു

മനാമ: ക്യാൻസർ രോഗബാധയും സാമ്പത്തിക പ്രയാസങ്ങളും കാരണം നാട്ടിൽ പോകാൻ കഴിയാതെ പ്രയാസത്തിലായ മലയാളി വീട്ടമ്മയ്ക്ക് തുണയായി ബഹ്‌റൈനിലെ പ്രവാസി സമൂഹവും ഇന്ത്യൻ എംബസിയും. പ്രവാസി വെൽഫെയർ ബഹ്‌റൈന്റെയും വിവിധ സാമൂഹിക സംഘടനകളുടെയും സമയോചിതമായ ഇടപെടലിലൂടെ നാട്ടിലെത്തിച്ച വീട്ടമ്മയെ തുടർ ചികിത്സയ്ക്കായി കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. യാത്ര തിരിക്കുന്നതിൽ പ്രതിസന്ധി നേരിട്ട ഘട്ടത്തിൽ ഇന്ത്യൻ എംബസിയുടെ സമാനതകളില്ലാത്ത പിന്തുണയാണ് ദൗത്യം വേഗത്തിലാക്കിയത്. എംബസി ഉദ്യോഗസ്ഥർ നൽകിയ പിന്തുണ പ്രവാസി സമൂഹത്തിന് വലിയ ആശ്വാസമായി.

പ്രവാസി വെൽഫെയർ വിഷയം ഏറ്റെടുത്തതോടെ 'ഹോപ്പ് ബഹ്‌റൈൻ' സൗജന്യ എയർ ടിക്കറ്റുമായി രംഗത്തെത്തി. ഒപ്പം ചികിത്സാ സഹായവുമായി വ്യക്തികളും മുന്നോട്ടുവന്നു. ദുരിതം അനുഭവിക്കുന്ന പ്രവാസികളുടെ പ്രയാസങ്ങളിൽ ഓടിയെത്തുന്ന ബഹ്‌റൈനിലെ സാമൂഹിക സംഘടനകളുടെയും മലയാളികളുടെയും കൂട്ടായ്മയാണ് യുവതിയുടെ തിരിച്ചു പോക്കും തുടർ ചികിത്സയും സാധ്യമാക്കിയതെന്ന് പ്രവാസി വെൽഫെയർ പ്രസിഡൻ്റ് മജീദ് തണൽ പറഞ്ഞു. നാട്ടിൽ ചികിത്സയിൽ കഴിയുന്ന വീട്ടമ്മ പൂർണ്ണ ആരോഗ്യവതിയായി ജീവിതത്തിലേക്ക് തിരികെ വരട്ടെയെന്ന് ആശംസിക്കുന്നതായും, ദൗത്യത്തിന് പിന്നിൽ പ്രവർത്തിച്ച എല്ലാവർക്കും ഹൃദയം നിറഞ്ഞ നന്ദി അറിയിക്കുന്നതായും പ്രവാസി വെൽഫെയർ വാർത്താക്കുറിപ്പിൽ അറിയിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Bahrain Expatriate Community and Indian Embassy helps
Next Story