Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ആലപ്പുഴ ദേശീയപാതയിൽ ബസ് മറിഞ്ഞ് ബഹ്റൈൻ പ്രവാസി യുവാവ് മരിച്ചു

text_fields
bookmark_border
ആലപ്പുഴ ദേശീയപാതയിൽ ബസ് മറിഞ്ഞ് ബഹ്റൈൻ പ്രവാസി യുവാവ് മരിച്ചു
cancel

മനാമ: ആലപ്പുഴ ദേശീയപാതയിൽ മാരാരിക്കുളത്ത് ബസ് മറിഞ്ഞുണ്ടായ അപകടത്തിൽ ബഹ്റൈൻ പ്രവാസിയായ മലയാളി യുവാവ് മരണപ്പെട്ടു. പത്തനംതിട്ട മന്തുക സ്വദേശിയായ ആദിൽ സജീവ് (25) ആണ് മരിച്ചത്. മംഗലാപുരത്ത് നിന്ന് തിരുവനന്തപുരത്തേക്ക് പോവുകയായിരുന്ന ട്രാവൽസ് ബസ് ഇന്ന് രാവിലെ 5:30 ഓടെയാണ് അപകടത്തിൽപ്പെട്ടത്. അപകടത്തിൽ 15-ഓളം പേർക്ക് പരിക്കേറ്റിട്ടുണ്ട്.

കഴിഞ്ഞ ഒന്നര വർഷത്തോളമായി ബഹ്റൈനിൽ പ്രവാസിയായിരുന്ന ആദിൽ, ഡിജിറ്റൽ മാർക്കറ്റിങ് മേഖലയിൽ ജോലി ചെയ്തുവരികയായിരുന്നു. ബിസിനസ് ആവശ്യങ്ങൾക്കായി മൂന്ന് മാസം മുമ്പാണ് അദ്ദേഹം നാട്ടിൽ പോയത്. അവിവാഹിതനാണ്. സമീറയാണ് മാതാവ്; അമീൻ സഹോദരനുമാണ്.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Bahrain Expat Killed in Alappuzha Bus Overturn Accident
Next Story