Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

സൽമാൻ ഇൻഡസ്ട്രിയൽ സിറ്റി വികസനം; 330 മില്യൺ ഡോളറിന്റെ ധനകാര്യ കരാർ ബഹ്റൈൻ പാർലമെന്‍റിലേക്ക്

text_fields
bookmark_border
പുതിയ ഫാക്ടറികൾ സ്ഥാപിക്കാനും ഒരു ബില്യൺ ഡോളറോളം നിക്ഷേപം ആകർഷിക്കാനും സാധിക്കും
സൽമാൻ ഇൻഡസ്ട്രിയൽ സിറ്റി വികസനം; 330 മില്യൺ ഡോളറിന്റെ ധനകാര്യ കരാർ ബഹ്റൈൻ പാർലമെന്‍റിലേക്ക്
cancel

മനാമ: സൽമാൻ ഇൻഡസ്ട്രിയൽ സിറ്റിയുടെ വൻകിട വികസന പദ്ധതിക്കായി 330 മില്യൺ ഡോളറിന്റെ ധനകാര്യ കരാർ അംഗീകരിക്കുന്നതിനുള്ള ബില്ല് ബഹ്റൈൻ സർക്കാർ പാർലമെന്റിലേക്ക് അയച്ചു. ഇസ്ലാമിക് ഡെവലപ്‌മെന്റ് ബാങ്കുമായി ഒപ്പുവെക്കുന്ന ഈ കരാർ വഴി രാജ്യത്ത് പുതിയ ഫാക്ടറികൾ സ്ഥാപിക്കാനും ഒരു ബില്യൺ ഡോളറോളം നിക്ഷേപം ആകർഷിക്കാനും മൂന്നായിരത്തിലധികം തൊഴിലവസരങ്ങൾ സൃഷ്ടിക്കാനും സാധിക്കും. ആകെ 341.22 മില്യൺ ഡോളർ ചെലവ് പ്രതീക്ഷിക്കുന്ന ഈ പദ്ധതിയിൽ 330.07 മില്യൺ ഡോളർ ഇസ്ലാമിക് ഡെവലപ്‌മെന്റ് ബാങ്ക് നൽകും. ബാക്കി വരുന്ന 11.16 മില്യൺ ഡോളർ ബഹ്റൈൻ സർക്കാരാണ് വകയിരുത്തുന്നത്.

പദ്ധതിയുടെ ഭാഗമായി പത്തു ലക്ഷത്തിലധികം സ്ക്വയർ മീറ്റർ തീരദേശ ഭൂമി വീണ്ടെടുത്ത് എട്ടു ലക്ഷം സ്ക്വയർ മീറ്റർ ഇൻഡസ്ട്രിയൽ പ്ലോട്ടുകൾ തയ്യാറാക്കും. റോഡുകൾ, കുടിവെള്ള-മലിനജല ശൃംഖലകൾ, ശുദ്ധീകരിച്ച ജല പൈപ്പ് ലൈനുകൾ എന്നിവയും ഇവിടെ നിർമ്മിക്കും. കൂടാതെ പ്രധാനപ്പെട്ട 220 കിലോവോൾട്ട് ഇലക്ട്രിസിറ്റി സബ്‌സ്റ്റേഷനും രണ്ട് 66 കിലോവോൾട്ട് സബ്‌സ്റ്റേഷനുകളും പവർ കൺട്രോൾ സിസ്റ്റങ്ങളും ഫൈബർ ഒപ്റ്റിക് ലിങ്കുകളും സ്കാഡ ഉപകരണങ്ങളും സ്ഥാപിക്കും. 2032-ഓടെ 955 മില്യൺ ഡോളറിന്റെ വ്യാവസായിക നിക്ഷേപവും 3,060 പുതിയ തൊഴിലവസരങ്ങളും 50 പുതിയ ഇൻഡസ്ട്രിയൽ പ്ലോട്ടുകളും ഇതുവഴി ലഭ്യമാകും.

നിർമ്മാണ ജോലികൾക്കായി 185.93 മില്യൺ ഡോളറും മെക്കാനിക്കൽ-ഇലക്ട്രിക്കൽ ജോലികൾക്കായി 101.08 മില്യൺ ഡോളറും ചെലവഴിക്കും. കൺസൾട്ടന്റ് ഫീസിനായി 6.51 മില്യൺ ഡോളറും മാനേജ്‌മെന്റിനായി 3.19 മില്യൺ ഡോളറും വകയിരുത്തിയിട്ടുണ്ട്. ഡിഫേർഡ്-പേയ്‌മെന്റ് സെയിൽ സിസ്റ്റം അടിസ്ഥാനമാക്കിയുള്ള ഫ്രെയിംവർക്ക് കരാറും ഏജൻസി കരാറുമാണ് ഇതിനായി ഒപ്പുവെച്ചിരിക്കുന്നത്.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Bahrain Secures Industrial Expansion Fund
Next Story