സൗഹൃദസംഗമം ജൂണ്‍ 26ന് : ഗുരുദേവ സൊസൈറ്റി ‘ഗുരുസ്മൃതി അവാര്‍ഡ്’ ഗോകുലം ഗോപാലന്
text_fieldsമനാമ: ബഹ്‌റൈന്‍ ഗുരുദേവ സോഷ്യൽ സൊസൈറ്റിയുടെ ഈ വര്‍ഷത്തെ ‘ഗുരുസ്മൃതി അവാര്‍ഡ്’ ശ്രീനാരായണ ധര്‍മവേദി ചെയര്‍മാനും പ്രമുഖ വ്യവസായിയുമായ ഗോകുലം ഗോപാലന് നൽകുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.ഗുരുദേവ ദര്‍ശനങ്ങൾക്ക് പ്രാധാന്യം നല്‍കിയുള്ള പ്രവര്‍ത്തനങ്ങള്‍ക്കുള്ള അംഗീകാരമായാണ് അവാർഡ് നൽകുന്നത്. ഡോ.ഗീത സൂരജ് (ചെയര്‍പേഴ്‌സണ്‍), വിശാലാനന്ദ സ്വാമി (ശിവഗിരി മഠം) കെ. ചന്ദ്രബോസ് എന്നിവരടങ്ങിയ കമ്മിറ്റിയാണ് ഒരു ലക്ഷം രൂപയും പ്രശസ്തി പത്രവും അടങ്ങുന്ന അവാർഡ് നൽകാൻ തീരുമാനിച്ചത്. വെള്ളാപ്പള്ളി നടേശന്‍, എം.എസ്.മണി എന്നിവര്‍ക്കാണ് ഈ പുരസ്‌കാരം മുമ്പു ലഭിച്ചത്.
ജൂണ്‍ 26ന് പെരുന്നാളിനോടനുബന്ധിച്ച് കേരളീയ സമാജത്തില്‍ ‘സൗഹൃദസംഗമം’ എന്ന പേരിൽ സംഘടിപ്പിക്കുന്ന മതസൗഹാർദ സമ്മേളനത്തില്‍ ശിവഗിരി മഠാധിപതി വിശുദ്ധാനന്ദ സ്വാമി അവാര്‍ഡ് സമര്‍പ്പിക്കും. ഫാ. സാം മാത്യു, ഫക്രുദ്ദീന്‍ കോയ തങ്ങള്‍, വിശാലാനന്ദ സ്വാമി എന്നിവര്‍ സംസാരിക്കും. വിവിധ കലാപരിപാടികൾ അരങ്ങേറും. മെഗ മ്യൂസിക്കല്‍^കോമഡി ഷോയിൽ ദേശീയ ചലച്ചിത്ര അവാര്‍ഡ് നേടിയ നടി സുരഭി, ഗായിക വൈക്കം വിജയലക്ഷ്മി, മികച്ച ഗായകനുള്ള സംസ്ഥാന അവാര്‍ഡ് നേടിയ സൂരജ് സന്തോഷ്, ഗായകന്‍ ഫിറോസ് നാദാപുരം, അഭിജിത്ത് കൊല്ലം, നെല്‍സന്‍ തുടങ്ങിയവർ സംബന്ധിക്കും.
വാര്‍ത്താസമ്മേളനത്തില്‍ ചന്ദ്രബോസ്, പി. ശശിധരന്‍, വി.എൻ.ഭദ്രന്‍, സനീഷ്‌കുമാര്‍, കെ.ജി.അജികുമാര്‍, ഉണ്ണി, ജോസ്‌കുമാര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
