ദാറുല്‍ ഈമാന്‍ മദ്റസ വാര്‍ഷികം ആഘോഷിച്ചു
text_fieldsമനാമ: കുരുന്നുഭാവനകൾ ചിറകുവിടർത്തിയ ദാറുല്‍ ഈമാന്‍ മദ്റസ വാര്‍ഷിക പരിപാടികള്‍ ശ്രദ്ധേയമായി. മനാമ അല്‍റജ സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടി ഇന്ത്യന്‍ സ്‌കൂള്‍ ചെയര്‍മാന്‍ പ്രിന്‍സ് നടരാജന്‍ ഉദ്ഘാടനം ചെയ്തു. ധര്‍മനിഷ്ഠയുള്ള സമൂഹം കെട്ടിപ്പടുക്കാന്‍ മദ്റസകളുടെ നേതൃത്വത്തിലുള്ള ശ്രമം ശ്ലാഘനീയമാണെന്ന് അദ്ദേഹം പറഞ്ഞു.
കെ.എന്‍.എം വൈസ് പ്രസിഡൻറ് ഡോ. ഹുസൈന്‍ മടവൂര്‍ മുഖ്യ പ്രഭാഷണം നടത്തി. മദ്റസകള്‍ തീവ്രവാദ കേന്ദ്രങ്ങളാണെന്ന പ്രചാരണം നടത്തി സമുദായത്തിെൻറ അസ്തിത്വം ചോദ്യം ചെയ്യാനുള്ള പ്രവണത വര്‍ധിച്ചുവരികയാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. മദ്റസകളില്‍ പഠിപ്പിക്കുന്ന കാര്യങ്ങള്‍ ആര്‍ക്കും പരിശോധിക്കാം. മതിയായ അടിസ്ഥാന സൗകര്യങ്ങൾ പോലുമില്ലാതെയാണ് ചില മദ്റസകൾ പ്രവർത്തിക്കുന്നത്. അവിടം സന്ദര്‍ശിച്ച് ആർക്കും കാര്യങ്ങള്‍ വിലയിരുത്താവുന്നതാണെന്നും അദ്ദേഹം പറഞ്ഞു. ദാറുല്‍ ഈമാന്‍ കേരള വിഭാഗം മദ്റസ രക്ഷാധികാരി ജമാല്‍ നദ്വി അധ്യക്ഷത വഹിച്ച പരിപാടിയില്‍ പ്രിന്‍സിപ്പല്‍ സഈദ് റമദാന്‍ നദ്വി സംസാരിച്ചു. വിദ്യാര്‍ഥികളുടെ വിവിധ കലാപരിപാടികള്‍ അരങ്ങേറി.
വിവിധ പരിപാടികള്‍ക്ക് പി.വി.ഷഹ്‌നാസ്, സക്കീന അബ്ബാസ്, നജീബ ആസാദ്, ഷബീറ മൂസ, ഹിബ തസ്‌നീം, ഫസീല ഹാരിസ്, ഫസീല മുസ്തഫ, സോന സക്കരിയ, ലുലു അബ്ദുല്‍ ഹഖ്, സി.എം. മുഹമ്മദലി, എ.എം ഷാനവാസ്, പി.പി ജാസിര്‍, ജമാല്‍ ഇരിങ്ങല്‍, മുഹമ്മദ് ഫെബില്‍, യൂനുസ് സലീം, കെ.ടി ഹാരിസ്, മുഹ്‌സിന മജീദ്, വി.വി.കെ മജീദ്, ഷൈമില നൗഫല്‍, ബുഷ്‌റ റഹീം, അബ്ദുല്‍ ഹഖ്, പി.എം അഷ്‌റഫ്, സജീര്‍ കുറ്റ്യാടി, സക്കീര്‍ ഹുസൈന്‍, ഷൗക്കത്തലി, റഷീദ സുബൈര്‍, നുസ്‌റത്ത് നൗഫല്‍, ഷംല ശരീഫ്, മെഹ്‌റ മൊയ്തീന്‍, റസീന ഫൈസല്‍, ഫാത്തിമ ഷാന, സബീഹ, ഷബ്‌നം ബഷീര്‍, ഫാത്തിമ, സാജിദ സലീം, മര്‍യം ഹലീമ എന്നിവർ നേതൃത്വം നല്‍കി. ദാറുല്‍ ഈമാന്‍ കേരള വിഭാഗം വിദ്യാഭ്യാസ വിങ് ഡയറക്ടര്‍ സി. ഖാലിദ് സ്വാഗതമാശംസിച്ചു. മദ്റസ അഡ്മിനിസ്‌ട്രേറ്റര്‍ എ.എം ഷാനവാസ് നന്ദി പ്രകാശിപ്പിച്ചു. മുഹമ്മദ് ഹനൂെൻറ ഖിറാഅത്തോടെ ആരംഭിച്ച പരിപാടി യൂനുസ് സലീം നിയന്ത്രിച്ചു. പരിപാടിക്ക് എം.എം സുബൈര്‍, എം. ബദ്‌റുദ്ദീന്‍, ഇല്ല്യാസ്, എം. അബ്ബാസ്, ജാബിര്‍, കെ. അബ്ദുല്‍ അസീസ്, കെ.എം മുഹമ്മദ്, മഹ്മൂദ്, റിയാസ്, ജലീല്‍ മആമീര്‍, അബ്ദുറഹിം, അബ്ദുല്‍ അഹദ്, ടി.കെ സിറാജുദ്ദീന്‍, ബഷീര്‍, കുഞ്ഞുമുഹമ്മദ്, തസ്ലിം, അജ്മല്‍, സൈഫുദ്ദീന്‍ എന്നിവര്‍ നേതൃത്വം നല്‍കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
