Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightവിജ്ഞാന മത്സരം:...

വിജ്ഞാന മത്സരം: ഒന്നാംഘട്ട വിജയികളെ ആദരിച്ചു

text_fields
bookmark_border
വിജ്ഞാന മത്സരം: ഒന്നാംഘട്ട വിജയികളെ ആദരിച്ചു
cancel

മനാമ: ‘പ്രവാചകചര്യ സന്തുലിതമാണ്’ എന്ന ഫ്രൻറ്​സ്​ കാമ്പയി​നി​െൻറ  ഭാഗമായി  സംഘടിപ്പിച്ച ഒന്നാം ഘട്ട വിജ്ഞാന മത്സരത്തിലെ വിജയികളെ ആദരിച്ചു. വിവിധ വിഷയങ്ങളില്‍  നടത്തിയ  വിജ്ഞാന മല്‍സരത്തില്‍ നിരവധി പേര്‍ പങ്കെടുത്തു. ഡിസ്‌കവര്‍ ഇസ്‌ലാം റിഫ മലയാളം വിങ്ങി​​െൻറയും ദിശ സ​െൻററി​​െൻറയും സഹകരണത്തോടെ റിഫ ദിശ സ​െൻററില്‍ നടന്ന പരിപാടിയില്‍ വിജയികള്‍ സമ്മാനങ്ങള്‍ ഏറ്റുവാങ്ങി.
റിനി മാത്യു (സല്‍മാബാദ്) ഒന്നാം സ്ഥാനം നേടി. ജയചന്ദ്രന്‍ (മനാമ), പ്രേമ ലത തിലകരജ്ഞന്‍ (ഗുദൈബിയ), ഗീത സി.മേനോന്‍ (ഉമ്മുല്‍ ഹസം )എന്നിവര്‍ രണ്ടാം സ്ഥാനത്തിനര്‍ഹരായി. ഷീന അനില്‍ (ഗുദൈബിയ), ബൈന ആര്‍. നാഥ് (വെസ്​റ്റ്​ റിഫ ), സരിത ജിനോവ് (സല്‍മാബാദ്) എന്നിവര്‍ മൂന്നാം സ്ഥാനത്തിനും അര്‍ഹരായി. ഹെന്ന ടി ലൂക്ക (റിഫ), ഷീജ സന്തോഷ്  (ഗുദൈബിയ), ജോഷിന (മുഹറഖ് ), എം. പുഷ്‌ക്കല (ഗുദൈബിയ), ജുന രാജ് (ഗുദൈബിയ), ശ്വേത ചന്ദ്രചൂഡന്‍ (ഉമ്മുല്‍ ഹസം), ദര്‍ശന സുമേഷ് (ഗുദൈബിയ), കെ.ആര്‍ മഹാദേവന്‍  (ഹമദ് ടൗണ്‍), വി.പി മാധവന്‍ (ബുദയ്യ), ഷണ്‍മുഖന്‍ ഗിരി (മനാമ), ഷാജി (ഗുദൈബിയ) രോഷ്‌നി (മനാമ), പി.ജെ. ജിനോവ് (ഗുദൈബിയ), സൂസന്‍ തോമസ് (മുഹറഖ്), ഷംന വികാസ്  (സല്‍മാനിയ), പി.ആര്‍ ഷൈമ ( മുഹറഖ്) എന്നിവര്‍ പോത്സാഹന സമ്മാനത്തിനര്‍ഹരായി. ദിശ സ​െൻറർ കോഒാഡിനേറ്റര്‍ അബ്​ദുല്‍ഹഖ്  അധ്യക്ഷത വഹിച്ച പരിപാടിയില്‍ ഫ്രൻറ്​സ്​ പ്രസിഡൻറ്​ ജമാല്‍ നദ്‌വി ഇരിങ്ങല്‍ മുഖ്യ പ്രഭാഷണം നടത്തി. എം.എം.സുബൈര്‍, ഖാലിദ് ചോലയില്‍, കെ.എം. മുഹമ്മദ്, അന്‍വര്‍ സാജിദ് എന്നിവര്‍ സമ്മാനങ്ങള്‍ വിതരണം ചെയ്തു. 
റിഫ ഏരിയ ഓര്‍ഗനൈസര്‍ അന്‍വര്‍ സാജിദ് നന്ദി പ്രകാശിപ്പിച്ചു.  മുഹമ്മദ് ഫാറൂഖ് പ്രാര്‍ഥന നടത്തി. എം. ബദ്‌റുദ്ദീന്‍ പരിപാടി നിയന്ത്രിച്ചു. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - bahrain events
Next Story