അടിയന്തര സാഹചര്യങ്ങളില്‍ ഉപയോഗിക്കേണ്ട നമ്പറുകള്‍: കാമ്പയിനുമായി ബി-നെസ്റ്റ്
text_fieldsമനാമ: അടിയന്തര സാഹചര്യങ്ങളില്‍ ആരെ, എങ്ങനെ ബന്ധപ്പെടണം എന്നറിയാത്ത നിരവധി സംഭവങ്ങള്‍ ശ്രദ്ധയില്‍ പെട്ട സാഹചര്യത്തില്‍, ഈ പ്രശ്നം പരിഹരിക്കാനുള്ള ഉദ്യമവുമായി ‘ബി-നെസ്റ്റ്’ ഭാരവാഹികള്‍ പുതിയ പദ്ധതി തയാറാക്കുന്നു.
കുടുംബത്തോടെ താമസിക്കുന്നവര്‍ക്കും തൊഴിലാളികള്‍ക്കും അടിയന്തര സാഹചര്യത്തില്‍ ഏതുനമ്പറിലാണ് വിളിക്കേണ്ടത് എന്ന ധാരണയില്ലാത്ത അവസ്ഥയുണ്ട്.
ഇതിന് മാറ്റമുണ്ടാക്കുക എന്ന ലക്ഷ്യത്തോടെയാണ് അധികാര സ്ഥാപനങ്ങളുടെ എമര്‍ജന്‍സി ഫോണ്‍ നമ്പറുകള്‍, താമസിക്കുന്ന സ്ഥലത്തിന്‍െറ വിലാസം, അടുത്ത ബന്ധുക്കളെയോ സുഹൃത്തുക്കളെയോ ബഹ്റൈനിലും നാട്ടിലും ബന്ധപ്പെടേണ്ട നമ്പറുകള്‍ എന്നിവയടങ്ങിയ ഫോം വിതരണം ചെയ്ത് ഓരോരുത്തരുടെയും താമസസ്ഥലത്ത് പതിക്കുന്നതിനായി പ്രചാരണം നടത്തുന്നതെന്ന് ഭാരവാഹികള്‍ പറഞ്ഞു.
ബഹ്റൈനിലെ ‘മുഹമ്മദ് അഹമദി കമ്പനി’ അവരുടെ സ്ഥാപനത്തിലെ ജീവനക്കാര്‍ക്കിടയില്‍ നടത്തി വിജയിച്ച പദ്ധതി, കമ്പനി മാനേജ്മെന്‍റിന്‍െറ സമ്മതത്തോടെ ‘ബി-നെസ്റ്റ്’ഏറ്റെടുക്കുകയാണുണ്ടായത്.
ഭിന്ന ശേഷിയുള്ള കുട്ടികളെ നേരത്തെ കണ്ടത്തെുക, അവര്‍ക്കുവേണ്ട സജ്ജീകരണങ്ങള്‍ ഏര്‍പ്പെടുത്തുക, ആധുനിക സഹായ ഉപകരണങ്ങള്‍ ലഭ്യമാക്കുക, തൊഴില്‍ പരിശീലനവും പുനരധിവാസവും ഉറപ്പു വരുത്തുക, മാതാപിതാക്കള്‍ക്ക് പരിചരണത്തിനുള്ള പരിശീലനം നല്‍കുക, മാനസിക സമ്മര്‍ദം അനുഭവിക്കുന്ന മാതാപിതാക്കള്‍ക്ക് വേണ്ടി കൗണ്‍സിലിങ് സംവിധാനം ഒരുക്കുക തുടങ്ങിയ ഉദ്ദേശത്തോടെ കൊയിലാണ്ടിയില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനമായ ‘നെസ്റ്റ് ഇന്‍റര്‍നാഷണല്‍ അക്കാദമി ആന്‍ഡ് റിസേര്‍ച് സെന്‍ററിന്‍െറ (നിയാര്‍ക്) ബഹ്റൈന്‍ ചാപ്റ്ററാണ് ‘ബി-നെസ്റ്റ്’.
ഈ സ്ഥാപനത്തിന് ബഹ്റൈനില്‍ നിന്ന് പിന്തുണ നല്‍കുന്ന പ്രവര്‍ത്തനത്തോടൊപ്പം പ്രവാസികള്‍ക്ക് ഉപകാരപ്രദമാകുന്ന പുതിയ പദ്ധതി ഏറ്റെടുക്കുന്നതിന് 40അംഗ ടീം സജ്ജമായതായി ഭാരവാഹികള്‍ അറിയിച്ചു.
ഇതുമായി സഹകരിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് 33750999, 39853118, 39678075 എന്നീ നമ്പറുകളില്‍ ബന്ധപ്പെടാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
