ബഹ്‌റൈൻ ആഹ്ലാദത്തോടെ ചെറിയ പെരുന്നാൾ ആഘോഷിച്ചു
text_fieldsമനാമ: ബഹ്റൈനിൽ ചെറിയ പെരുന്നാൾ ആഘോഷിച്ചു. രാജ്യവ്യാപകമായി രാവിലെ 5.05 ന് വിവിധ ഇൗദ് ഗാഹുകളിലും മസ്ജിദുകളിലും ചെറിയ പെരുന്നാൾ നമസ്കാരം നടന്നു. അൽ സാകിർ കൊട്ടാരത്തിലെ മസ്ജിദിൽ നടന്ന നമസ്ക്കാരത്തിന് രാജാവ് ഹമദ് ബിൻ ഇൗസ ആൽ ഖലീഫ നേതൃത്വം നൽകി. പ്രധാനമന്ത്രി പ്രിൻസ് ഖലീഫ ബിൻ സൽമാൻ ആൽ ഖലീഫയുടെയും കിരീടാവകാശിയും ഒന്നാം പ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് ആൽ എന്നിവരും മറ്റ് പ്രമുഖരും നമസ്കാരത്തിൽ പെങ്കടുത്തു.
തുടർന്ന് ഏവർക്കും ഹമദ് രാജാവ് ഇൗദ് ആശംസകൾ നേർന്നു. രാജ്യത്തിെൻറ വിവിധ ഭാഗങ്ങളില്‍ സുന്നീ വഖഫ് ഡയറക്ടറേറ്റ് ഈദ് ഗാഹുകള്‍ സംഘടിപ്പിച്ചിരുന്നു. മുഹറഖ് മഖ്ബറക്ക് സമീപമുള്ള ഗ്രൗണ്ട്, ഹമദ് ടൗണ്‍ സൂഖ് വാഖിഫിന് സമീപമുള്ള ഗ്രൗണ്ട്, ഹമദ് ടൗണ്‍ 17 ാം റൗണ്ട് എബൗട്ടിന് സമീപമുള്ള ഗ്രൗണ്ട് എന്നിവിടങ്ങളിൽ ഇൗദ് ഗാഹുകളും എല്ലാ ജുമുഅത്ത് പള്ളികളിലും പെരുന്നാള്‍ നമസ്കാരവും നടന്നു. മലയാളി സംഘടനകളുടെ നേതൃത്വത്തിൽ വിവിധ സ്ഥലങ്ങളിൽ ഇൗദ് ഗാഹ് സംഘടിപ്പിക്കപ്പെട്ടു.
മനാമ: സമസ്‌ത ബഹ്റൈന്‍ ജിദ്‌ഹഫ്‌സിലെ അല്‍ ശബാബ് ഇേൻറര് സ്റ്റേഡിയത്തില്‍ ചെറിയ പെരുന്നാൾ നമസ്കാരം സംഘടിപ്പിച്ചു. ശറഫുദ്ദീന്‍ കണ്ണൂര്‍ ഈദ് സന്ദേശം നല്‍കി. സമസ്‌ത ബഹ്റൈന്‍ കേന്ദ്ര-ഏരിയാ ഭാരവാഹികള്‍ സംബന്ധിച്ചു. മലയാളികള്‍ക്കു പുറമെ വിവിധ രാജ്യക്കാരായ രണ്ടായിരത്തോളം പേർ പെരുന്നാൾ നമസ്കാരത്തിൽ പങ്കെടുത്തു. മനാമ: വര്‍ത്തമാനത്തിലെ വസ്തുതകളെ അവഗണിച്ചും അപ്രസക്തമാക്കിയും ഒരു ധാർമ്മിക സമൂഹത്തിെൻറ മുന്നോട്ടുള്ള പ്രയാണം അസാധ്യമാണെന്ന് ഹംസ മേപ്പാടി അഭിപ്രായപ്പെട്ടു.
ഇന്ത്യന്‍ ഇസ്ലാഹി സെൻറര്‍ പാകിസ്ഥാന്‍ ക്ലബ്ബില്‍ സംഘടിപ്പിച്ച ഈദ് ഗാഹില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. രോഗവും ദുരിതവും പ്രകൃതി ക്ഷോഭങ്ങളും തീര്‍ക്കുന്ന നിസഹായതയുടെ നീര്‍ച്ചുഴികളില്‍ ആശ്വാസത്തിെൻറ കൈത്താങ്ങായി മാറാന്‍ ഓരോ വിശ്വാസിക്കും കഴിയണമെന്നും അദ്ദേഹം ഓര്‍മ്മപ്പെടുത്തി.
മനാമ: ബഹ്‌റൈൻ സുന്നി ഔഖാഫിെൻറ കീഴിൽ ‘തർബിയ ഇസ്‌ലാമിക് സൊസൈറ്റി’ സംഘടിപ്പിച്ച ഈദ് ഗാഹുകൾ ജന പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി ഹൂറ ഉമ്മു അയ്മൻ ഗേൾസ് ഹൈ സ്‌കൂൾ, ഉമ്മുൽഹസം സ്പോർട്സ് ക്ലബ് ഗ്രൗണ്ട് എന്നിവിടങ്ങളിലായി നടന്ന ചെറിയ പെരുന്നാൾ നമസ്ക്കാരങ്ങൾക്ക് സമീർ ഫാറൂഖി, യഹ്യ സി. ടി. എന്നിവർ നേതൃത്വം നൽകി. അബ്ദുൽ അസീസ് ടിപി, അബ്ദുൽ ഗഫൂർ പാടൂർ, യാക്കൂബ് ഈസാ, ലത്തീഫ് ചാലിയം, ഹംസ കെ ഹമദ്, അഷ്‌റഫ് പാടൂർ, ഹംസ കൊയിലാണ്ടി തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വം നൽകി.
മുഹമ്മദ് നസീർ, രിസാൽ പുന്നോൽ, ഷമീർ ബാവ, ലത്തീഫ് സി. എം., തൗസീഫ്, ദിൽഷാദ്, സയ്യിദ് ഷബീർ, ലത്തീഫ് മാവദാ, സലിം പാടൂർ, ഷംസീർ, സെയ്ദലവി തുടങ്ങിയവർ പരിപാടികൾ നിയന്ത്രിച്ചു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
