Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightബ​ഹ്‌​റൈ​ൻ ദേ​ശീ​യ...

ബ​ഹ്‌​റൈ​ൻ ദേ​ശീ​യ ദി​നാ​ഘോ​ഷം : കെ.​എം.​സി.​സി സ​മൂ​ഹ ര​ക്ത​ദാ​ന​ക്യാ​മ്പ്​ സം​ഘ​ടി​പ്പി​ക്കും

text_fields
bookmark_border
ബ​ഹ്‌​റൈ​ൻ ദേ​ശീ​യ ദി​നാ​ഘോ​ഷം : കെ.​എം.​സി.​സി സ​മൂ​ഹ ര​ക്ത​ദാ​ന​ക്യാ​മ്പ്​ സം​ഘ​ടി​പ്പി​ക്കും
cancel
camera_alt??.???.???.??? ?????????????? ?????????? ???????????????????????????????????

മ​നാ​മ: ബ​ഹ്‌​റൈ​ൻ ദേ​ശീ​യ ദി​നാ​ഘോ​ഷ​ത്തി​​െൻറ ഭാ​ഗ​മാ​യി ബ​ഹ്‌​റൈ​ൻ കെ.​എം.​സി.​സി ദ്വി​ദി​ന ര​ക്ത​ദാ​ന ക്യാ​മ്പു​ക​ൾ സം​ഘ​ടി​പ്പി​ക്കു​മെ​ന്ന് ഭാ​ര​വാ​ഹി​ക​ൾ വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു. 30ാമ​ത് സ​മൂ​ഹ ര​ക്ത​ദാ​നം വെ​ള്ളി​യാ​ഴ്ച രാ​വി​ലെ ഏ​ഴ​​ു മു​ത​ല്‍ ഉ​ച്ച​ക്ക് 12 വ​രെ സ​ല്‍മാ​നി​യ്യ മെ​ഡി​ക്ക​ല്‍ സ​െൻറ​റി​ലും 31ാം ര​ക്ത​ദാ​നം ശ​നി​യാ​ഴ്ച ഉ​ച്ച​ക്ക് ര​ണ്ടു​മു​ത​ൽ അ​ഞ്ചു​വ​രെ ബ​ഹ്‌​റൈ​ൻ ഡി​ഫ​ൻ​സ് ഹോ​സ്പി​റ്റ​ലി​ലും ന​ട​ക്കും. ബ​ഹ്റൈ​നി​ലെ ആ​രോ​ഗ്യ​മ​ന്ത്രാ​ല​യ പ്ര​തി​നി​ധി​ക​ള്‍ ഉ​​ൾ​പ്പെ​ടെ പ്ര​മു​ഖ​ര്‍ ക്യാ​മ്പ് സ​ന്ദ​ര്‍ശി​ക്കും. മി​ഡി​ൽ ഈ​സ്​​റ്റി​ലെ പ്ര​മു​ഖ ഭ​ക്ഷ​ണ സ്ഥാ​പ​ന​മാ​യ ‘ടീ ​ടൈ​മി​’​െൻറ സ​ഹ​ക​ര​ണ​ത്തോ​ടെ​യാ​ണ് ഇ​ത്ത​വ​ണ​ത്തെ ര​ക്ത​ദാ​ന ക്യാ​മ്പ് ന​ട​ക്കു​ന്ന​ത്. ക്യാ​മ്പി‍​െൻറ വി​ജ​യ​ത്തി​നാ​യി വി​വി​ധ ക​മ്മി​റ്റി​ക​ള്‍ രൂ​പ​വ​ത്​​ക​രി​ച്ചി​ട്ടു​ണ്ടെ​ന്നും സം​ഘാ​ട​ക​ര്‍ അ​റി​യി​ച്ചു. ‘സു​ര​ക്ഷി​ത ര​ക്തം എ​ല്ലാ​വ​ര്‍ക്കും’ എ​ന്ന​താ​ണ് ഈ ​വ​ര്‍ഷ​ത്തെ ലോ​ക ര​ക്ത​ദാ​ന സ​ന്ദേ​ശം. സ​മൂ​ഹ ര​ക്ത​ദാ​ന​ത്തി‍​െൻറ പ്രാ​ധാ​ന്യ​ത്തെ​ക്കു​റി​ച്ച് വ്യാ​പ​ക സ​ന്ദേ​ശം ജ​ന​ങ്ങ​ളി​ല്‍ എ​ത്തി​ക്കാ​ന്‍ ക​ഴി​ഞ്ഞു​വെ​ന്ന​താ​ണ് ‘ജീ​വ​സ്പ​ര്‍ശം’ എ​ന്ന​പേ​രി​ല്‍ കെ.​എം.​സി.​സി നി​ര​വ​ധി വ​ര്‍ഷ​ങ്ങ​ളാ​യി ന​ട​ത്തി​വ​രു​ന്ന ര​ക്ത​ദാ​ന ക്യാ​മ്പി‍​െൻറ സ​വി​ശേ​ഷ​ത. 2009ലാ​ണ് കെ.​എം.​സി.​സി ര​ക്ത​ദാ​ന പ​ദ്ധ​തി ആ​രം​ഭി​ച്ച​ത്. ഇ​തി​ന​കം 4,300ഒാ​ളം പേ​രാ​ണ് ‘ജീ​വ​സ്പ​ര്‍ശം’ ക്യാ​മ്പ് വ​ഴി ര​ക്ത​ദാ​നം ന​ട​ത്തി​യ​ത്.


കൂ​ടാ​തെ, അ​ടി​യ​ന്ത​ര ഘ​ട്ട​ങ്ങ​ളി​ല്‍ ര​ക്ത​ദാ​നം ന​ട​ത്തു​ന്ന​തി​നാ​യി 24 മ​ണി​ക്കൂ​റും പ്ര​വ​ര്‍ത്തി​ക്കു​ന്ന ര​ക്ത​ദാ​ന ഡ​യ​റ​ക്ട​റി​യു​ടെ സേ​വ​ന​വും ല​ഭ്യ​മാ​ണ്. ര​ക്ത​ദാ​ന സേ​വ​ന​ത്തി​നു മാ​ത്ര​മാ​യി www.jeevasparsham.com എ​ന്ന വെ​ബ്സൈ​റ്റും ബ്ല​ഡ്​​ബു​ക്ക്​ എ​ന്ന​പേ​രി​ല്‍ പ്ര​ത്യേ​കം ആ​പ്പും ആ​രം​ഭി​ച്ചി​ട്ടു​ണ്ട്. മി​ക​ച്ച ര​ക്ത​ദാ​ന പ്ര​വ​ര്‍ത്ത​ന​ത്തി​ന് ബ​ഹ്റൈ​ന്‍ ആ​രോ​ഗ്യ മ​ന്ത്രി​യു​ടെ പ്ര​ത്യേ​ക അ​വാ​ർ​ഡ്, ബ​ഹ്‌​റൈ​ൻ പ്ര​തി​രോ​ധ മ​ന്ത്രാ​ല​യം ഹോ​സ്പി​റ്റ​ൽ അ​വാ​ർ​ഡ്, ബ​ഹ്‌​റൈ​ൻ കി​ങ് ഹ​മ​ദ് യൂ​നി​വേ​ഴ്സി​റ്റി ഹോ​സ്പി​റ്റ​ൽ അ​വാ​ർ​ഡ്, ഇ​ന്ത്യ​ൻ എം​ബ​സി​യു​ടെ​യും അ​നു​മോ​ദ​ന​ങ്ങ​ൾ തു​ട​ങ്ങി നി​ര​വ​ധി അം​ഗീ​കാ​ര​ങ്ങ​ള്‍ ഇ​തി​ന​കം കെ.​എം.​സി.​സി​ക്ക് ല​ഭി​ച്ച​താ​യും അ​വ​ർ പ​റ​ഞ്ഞു. ക്യാ​മ്പി​ല്‍ പ​ങ്കെ​ടു​ക്കാ​ന്‍ ആ​ഗ്ര​ഹി​ക്കു​ന്ന​വ​ര്‍ 34593132, 33210288, 39881099, 39841984 എ​ന്നീ ​േഫാ​ൺ ന​മ്പ​റു​ക​ളി​ലും വാ​ഹ​ന​സൗ​ക​ര്യം ആ​വ​ശ്യ​മു​ള്ള​വ​ര്‍ 39903647, 33210288 എ​ന്നീ ന​മ്പ​റു​ക​ളി​ലും ബ​ന്ധ​പ്പെ​ട​ണ​മെ​ന്ന് സം​ഘാ​ട​ക​ര്‍ അ​റി​യി​ച്ചു. ശാ​ഫി പാ​റ​ക്ക​ട്ട (വൈ​സ്, പ്ര​സി​ഡ​ൻ​റ്​​ കെ.​എം.​സി.​സി), കെ.​കെ.​​സി മു​നീ​ർ (ചെ​യ​ര്‍മാ​ന്‍, ജീ​വ​സ്പ​ര്‍ശം), എ.​പി. ഫൈ​സ​ല്‍ (ജ​ന. ക​ണ്‍വീ​ന​ര്‍, ജീ​വ സ്പ​ര്‍ശം), ഫൈ​സ​ല്‍ കോ​ട്ട​പ്പ​ള്ളി (ക​ണ്‍വീ​ന​ര്‍, ജീ​വ​സ്പ​ര്‍ശം), ശി​ഹാ​ബ് പ്ല​സ് (മീ​ഡി​യ ചെ​യ​ര്‍മാ​ന്‍ ജീ​വ​സ്പ​ര്‍ശം), അ​ഷ്‌​റ​ഫ്‌ മ​ഞ്ചേ​ശ്വ​രം, ക്യാ​മ്പ് ഡ​യ​റ​ക്ട​ർ, ക​ൺ​വീ​ന​ർ​മാ​രാ​യ ഒ.​കെ. കാ​സിം, മാ​സി​ൽ പ​ട്ടാ​മ്പി, ഹാ​രി​സ് തൃ​ത്താ​ല, ടീ ​ടൈം ഡ​യ​റ​ക്ട​ർ​മാ​രാ​യ അ​ഷ്‌​റ​ഫ്‌ മാ​യ​ഞ്ചേ​രി, മു​ഹ​മ്മ​ദ്‌ എം. ​പേ​രാ​മ്പ്ര തു​ട​ങ്ങി​യ​വ​ർ വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​ൽ പ​ങ്കെ​ടു​ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kmccgulf newsbahrain deshiya dinam
News Summary - bahrain deshiya dinam-kmcc-bahrain-gulf news
Next Story