Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ബഹ്‌റൈൻ ഈത്തപ്പഴ മേള ജൂലൈ 30 മുതൽ ആഗസ്റ്റ് 1 വരെ

text_fields
bookmark_border
ആലി ഫാർമേഴ്സ് മാർക്കറ്റിൽ രാവിലെ എട്ടു മുതൽ വൈകിട്ട് അഞ്ചു വരെയാണ് മേള
ബഹ്‌റൈൻ ഈത്തപ്പഴ മേള ജൂലൈ 30 മുതൽ ആഗസ്റ്റ് 1 വരെ
cancel
camera_alt

ഫയൽ ചിത്രം

മനാമ: രാജ്യത്തിന്റെ പാരമ്പര്യവും കാർഷിക സംസ്കൃതിയും വിളിച്ചോതുന്ന ഏഴാമത് ബഹ്‌റൈൻ ഈത്തപ്പഴ മേളക്ക് (ഡേയ്റ്റ്സ് പാം ഫെസ്റ്റിവൽ) ആലി ഫാർമേഴ്സ് മാർക്കറ്റിൽ കളമൊരുങ്ങുന്നു. ജൂലൈ 30 മുതൽ ആഗസ്റ്റ് 1 വരെയാണ് മേള സംഘടിപ്പിച്ചിരിക്കുന്നത്.

പ്രാദേശിക കർഷകരെ പ്രോത്സാഹിപ്പിക്കുന്നതിനും ബഹ്‌റൈന്റെ തനത് കാർഷിക പൈതൃകം അടുത്തറിയുന്നതിനുമായി എല്ലാ വർഷവും നടത്തിവരുന്ന ഈ പ്രദർശനം ഏറെ ജനപ്രീതി നേടിയ ഒന്നാണ്. ബഹ്‌റൈനിലെ വിവിധ ഫാമുകളിൽ നിന്നുള്ള ഉത്തമയിനം ഈത്തപ്പഴങ്ങളുടെ വിപുലമായ ശേഖരം നേരിട്ട് കാണാനും രുചിച്ചറിയാനും വാങ്ങാനും മേളയിൽ അവസരമൊരുങ്ങുന്നുണ്ട്. ഈത്തപ്പഴങ്ങൾക്ക് പുറമെ അത്തിപ്പഴം, പപ്പായ, ചെറുനാരങ്ങ, ബദാം തുടങ്ങി തദ്ദേശീയമായി വിളവെടുത്ത വിവിധ സീസണൽ പഴങ്ങളും ഇവിടെ ലഭ്യമാണ്.

പ്രാദേശിക കർഷകരുടെ ഉൽപ്പന്നങ്ങൾക്ക് വിപണി കണ്ടെത്താനും പരമ്പരാഗത കാർഷിക പൈതൃകം സംരക്ഷിക്കാനും ലക്ഷ്യമിട്ടാണ് മേള പ്രവർത്തിക്കുന്നത്. രാവിലെ എട്ടു മുതൽ വൈകിട്ട് അഞ്ചു വരെയാണ് മേള സന്ദർശകർക്കായി തുറന്നിടുന്നത്. തദ്ദേശീയമായ ഉൽപ്പന്നങ്ങളും രുചിക്കൂട്ടുകളും നേരിട്ട് ആസ്വദിക്കാൻ ആഗ്രഹിക്കുന്നവർക്ക് മികച്ചൊരു അവസരമാണിത്.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Bahrain Date Festival from July 30 to August 1
Next Story