Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightബ​ഹ്‌​റൈ​ൻ-ദ​മ്മാം...

ബ​ഹ്‌​റൈ​ൻ-ദ​മ്മാം ഹെ​ലി​കോ​പ്റ്റ​ർ സ​ർ​വീ​സ് ഉ​ട​ൻ; ഗ​താ​ഗ​ത മ​ന്ത്രാ​ല​യം ക​രാ​ർ ഒ​പ്പി​ട്ടു

text_fields
bookmark_border
ബ​ഹ്‌​റൈ​ൻ-ദ​മ്മാം ഹെ​ലി​കോ​പ്റ്റ​ർ സ​ർ​വീ​സ് ഉ​ട​ൻ; ഗ​താ​ഗ​ത മ​ന്ത്രാ​ല​യം ക​രാ​ർ ഒ​പ്പി​ട്ടു
cancel
camera_alt

ബ​ഹ്‌​റൈ​ൻ ദ​മ്മാ​ം പുതിയ ക​രാ​റൊ​പ്പി​ട​ൽ ച​ട​ങ്ങി​ൽനി​ന്ന്

മ​നാ​മ: ബ​ഹ്‌​റൈ​നെ​യും സൗ​ദി അ​റേ​ബ്യ​യി​ലെ ദ​മ്മാ​മി​നെ​യും ബ​ന്ധി​പ്പി​ച്ചു​കൊ​ണ്ട് പു​തി​യ ഹെ​ലി​കോ​പ്റ്റ​ർ സ​ർ​വി​സ് ആ​രം​ഭി​ക്കു​ന്നു. ബ​ഹ്‌​റൈ​ൻ ഗ​താ​ഗ​ത-​വാ​ർ​ത്താ​വി​നി​മ​യ മ​ന്ത്രാ​ല​യ​വും, സൗ​ദി പ​ബ്ലി​ക് ഇ​ൻ​വെ​സ്റ്റ്‌​മെ​ന്റ് ഫ​ണ്ടി​ന് കീ​ഴി​ലു​ള്ള 'ടി.​എ​ച്ച്.​സി ദി ​ഹെ​ലി​കോ​പ്റ്റ​ർ ക​മ്പ​നി​യും' ത​മ്മി​ൽ ഇ​ത് സം​ബ​ന്ധി​ച്ച ധാ​ര​ണാ​പ​ത്ര​ത്തി​ൽ ഒ​പ്പു​വെ​ച്ചു.

ബ​ഹ്‌​റൈ​ന്റെ നാ​ഷ​ന​ൽ ഏ​വി​യേ​ഷ​ൻ സ്ട്രാ​റ്റ​ജി 2026-2027 പു​റ​ത്തി​റ​ക്കു​ന്ന ച​ട​ങ്ങി​ലാ​യി​രു​ന്നു ഈ ​സു​പ്ര​ധാ​ന പ്ര​ഖ്യാ​പ​നം. സൗ​ദി​ക്ക് പു​റ​ത്തേ​ക്ക് 'ടി.​എ​ച്ച്.​സി' ക​മ്പ​നി ന​ട​ത്തു​ന്ന ആ​ദ്യ അ​ന്താ​രാ​ഷ്ട്ര സ​ർ​വി​സാ​യി​രി​ക്കും ഇ​ത്.

മേ​ഖ​ല​യി​ലെ വ്യോ​മ​യാ​ന ബ​ന്ധം ശ​ക്ത​മാ​ക്കു​ന്ന​തി​നും അ​ത്യാ​ധു​നി​ക യാ​ത്ര സൗ​ക​ര്യ​ങ്ങ​ൾ ഒ​രു​ക്കു​ന്ന​തി​നും ഈ ​പ​ദ്ധ​തി ല​ക്ഷ്യ​മി​ടു​ന്നു.

ബ​ഹ്‌​റൈ​നും ദ​മ്മാ​മി​നും ഇ​ട​യി​ലു​ള്ള യാ​ത്ര കൂ​ടു​ത​ൽ വേ​ഗ​ത്തി​ലാ​ക്കാ​ൻ ഈ ​സി​വി​ൽ ഹെ​ലി​കോ​പ്ട​ർ സേ​വ​നം സ​ഹാ​യി​ക്കു​മെ​ന്ന് ഗ​താ​ഗ​ത-​വാ​ർ​ത്താ​വി​നി​മ​യ മ​ന്ത്രി വ്യ​ക്ത​മാ​ക്കി. വി​നോ​ദ​സ​ഞ്ചാ​ര മേ​ഖ​ല​യ്ക്കും ബി​സി​ന​സ് യാ​ത്ര​ക്കാ​ർ​ക്കും ഒ​രു​പോ​ലെ ഗു​ണ​ക​ര​മാ​കു​ന്ന രീ​തി​യി​ലാ​ണ് ഈ ​പ​ദ്ധ​തി വി​ഭാ​വ​നം ചെ​യ്തി​രി​ക്കു​ന്ന​ത്.

ബ​ഹ്‌​റൈ​നെ ഒ​രു പ്രാ​ദേ​ശി​ക വ്യോ​മ​യാ​ന ഹ​ബ്ബാ​യി മാ​റ്റു​ന്ന​തി​ന്റെ ഭാ​ഗ​മാ​യാ​ണ് ഈ ​പു​തി​യ സം​രം​ഭം. വ​രും വ​ർ​ഷ​ങ്ങ​ളി​ൽ സൗ​ദി അ​റേ​ബ്യ​യു​മാ​യു​ള്ള ഗ​താ​ഗ​ത ബ​ന്ധം കൂ​ടു​ത​ൽ വി​പു​ലീ​ക​രി​ക്കാ​നും മ​ന്ത്രാ​ല​യം പ​ദ്ധ​തി​യി​ടു​ന്നു​ണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulfnewsBahraingulfnewsmalayalam
News Summary - Bahrain-Dammam helicopter service soon; Ministry of Transport signs contract
Next Story