സൗദി കിരീടാവകാശി സംഘടിപ്പിച്ച ഇഫ്താർ വിരുന്നിൽ ബഹ്റൈൻ കിരീടാവകാശി പങ്കെടുത്തു
text_fieldsമനാമ: സൗദി കിരീടാവകാശി പ്രിൻസ് മുഹമ്മദ് ബിൻ സൽമാൻ ബിൻ അബ്ദുൽ അസീസ് ആൽ സുഊദ് സംഘടിപ്പിച്ച ഇഫ്താർ വിരുന്നിൽ കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് ആൽ ഖലീഫ പങ്കാളിയായി. ബഹ്റൈനും സൗദിയും തമ്മിൽ കാലങ്ങളായി നിലനിൽക്കുന്ന ഉറ്റ സൗഹൃദ ബന്ധവും വിവിധ മേഖലകളിലുള്ള സഹകരണവും ഇരുവരും തമ്മിലുള്ള കൂടിക്കാഴ്ചയിൽ ചർച്ചയായി.
രാജാവ് സൽമാൻ ബിൻ അബ്ദുൽ അസീസ് ആൽ സുഊദിന്റെയും രാജാവ് ഹമദ് ബിൻ ബിൻ ഈസ ആൽ ഖലീഫയുടെയും ഇടയിലുള്ള പ്രത്യേക ബന്ധം വേർപെടുത്താനാവാത്ത ബന്ധം ഇരുരാജ്യങ്ങൾക്കുമിടയിൽ രൂപപ്പെടുത്തിയിട്ടുണ്ടെന്നും3
വിലയിരുത്തി. മക്കയിലെ സഫ പാലസിലായിരുന്നു ഇഫ്താർ വിരുന്ന്. കിരീടാവകാശിക്കും അദ്ദേഹത്തെ അനുഗമിച്ചവർക്കും മനം നിറഞ്ഞ സ്വീകരണമാണ് ഒരുക്കിയിരുന്നത്.
