ഗാര്‍ഹിക പീഡനം: സമ്പൂര്‍ണ വിവര ശേഖരണത്തിന് പദ്ധതി
text_fieldsമനാമ: ഗാര്‍ഹിക പീഡനത്തെക്കുറിച്ച് സമ്പൂര്‍ണ വിവര ശേഖരണത്തിനുള്ള പദ്ധതി നടപ്പാക്കുന്നതിന് ആഭ്യന്തര മന്ത്രാലയവും വനിത സുപ്രീം കൗണ്‍സിലും തമ്മിലുള്ള സഹകരണ കരാറില്‍ കഴിഞ്ഞ ദിവസം ഒപ്പുവെച്ചു. ആഭ്യന്തര സഹ മന്ത്രി ആദില്‍ ബിന്‍ ഖലീഫ അല്‍ഫാദില്‍, വനിത സുപ്രീം കൗണ്‍സില്‍ ജനറല്‍ സെക്രട്ടറി ഹാല ബിന്ത് മുഹമ്മദ് അല്‍ അന്‍സാരി എന്നിവരാണ് കരാറില്‍ ഒപ്പുവെച്ചത്.
രാജപത്നി പ്രിന്‍സസ് ശൈഖ സബീക്ക ബിന്ത് ഇബ്രാഹിം ആല്‍ലഖീഫയുടെ നേതൃത്വത്തിലുള്ള വനിത സുപ്രീം കൗണ്‍സിലിെൻറ പ്രവര്‍ത്തനങ്ങള്‍ സ്ത്രീ ശാക്തീകരണത്തിനും കുടുംബങ്ങളില്‍ സമാധാനം സാധ്യമാക്കുന്നതിനും ഏറെ സഹായകരമായിട്ടുണ്ടെന്ന് ആദില്‍ ബിന്‍ ഖലീഫ ചൂണ്ടിക്കാട്ടി. രാജ്യത്തെ വനിതകളുടെ ഉന്നമനത്തിനും അവരുടെ അവകാശങ്ങള്‍ നേടിയെടുക്കുന്നതിനും വിവിധ മേഖലകളില്‍ അര്‍ഹമായ പ്രാതിനിധ്യം ഉറപ്പാക്കുന്നതിനും സുപ്രീം കൗണ്‍സില്‍ ക്രിയാത്മകമായ ചുവടുവെപ്പുകളാണ് നടത്തിയിട്ടുള്ളത്.
കുടുംബങ്ങളില്‍ സ്ത്രീസംരക്ഷണത്തിനും ഗാര്‍ഹിക പീഡനങ്ങള്‍ ഒഴിവാക്കുന്നതിനും സഹകരണം കരുത്ത് പകരുമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. സ്ത്രീകള്‍ക്ക് ഭരണഘടനയും നിയമവും ഉറപ്പുനല്‍കുന്ന അവകാശങ്ങള്‍ നിലനിര്‍ത്തുന്നതിനും അവരുടെ വളര്‍ച്ച സാധ്യമാക്കുന്നതിനുമുള്ള പദ്ധതിയുടെ രൂപരേഖ ഹാല ബിന്ത് മുഹമ്മദ് അല്‍ അന്‍സാരി സമര്‍പ്പിച്ചു. ഈ രേഖ പ്രകാരം സഹകരിക്കുന്നതിനാണ് ധാരണയായത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
