സി.ഐ.ഡി ചമഞ്ഞത്തെിയ ആള്‍ മലയാളി യുവാവിന്‍െറ പഴ്സും ഫോണും കവര്‍ന്നു
text_fieldsമനാമ: സി.ഐ.ഡി ചമഞ്ഞ് മലയാളി യുവാവിനെ കവര്‍ച്ചക്കിരയാക്കി. മനാമ സെന്‍ട്രല്‍ മാര്‍ക്കറ്റിലെ പച്ചക്കറി കടയില്‍ ജോലി ചെയ്യുന്ന കോഴിക്കോട് കാക്കൂര്‍ സ്വദേശി ദിജേഷിനാണ് പണവും ഫോണും നഷ്ടപ്പെട്ടത്.
മനാമ പാകിസ്താന്‍ മസ്ജിദിന് സമീപം താമസിക്കുന്ന ദിജേഷ് ഇന്നലെ പുലര്‍ച്ചെ നാലുമണിയോടെ മാര്‍ക്കറ്റിലേക്ക് വരികയായിരുന്നു. അപ്പോള്‍, ടെയ്ലോസ് ഹോട്ടലിന് സമീപത്തായി പാര്‍ക് ചെയ്ത കാറിലിരുന്ന ആള്‍ അടുത്തേക്ക് വിളിച്ചു. ഒരു കാര്‍ഡ് കാണിക്കുകയും താന്‍ സി.ഐ.ഡി ആണെന്ന് പറയുകയും ചെയ്തു. കാര്‍ഡില്‍ അറബിക് ഭാഷയില്‍ മാത്രമാണ് എഴുതിയിരുന്നത്. അതിനാല്‍ അതെന്താണെന്ന് ദിജേഷിന് വായിക്കാനായില്ല. തുടര്‍ന്ന് ഇയാള്‍ വണ്ടിയില്‍ കയറാന്‍ ആവശ്യപ്പെട്ടു. ദിജേഷ് വണ്ടിയില്‍ കറയിയതോടെ ദേഹപരിശോധന നടത്തുകയും പഴ്സും മൊബൈല്‍ ഫോണും എടുക്കുകയും ചെയ്തു. പിന്നീട് സി.പി.ആറിന്‍െറ കോപ്പി ആവശ്യപ്പെട്ടു. പുലര്‍ച്ചെയായതിനാല്‍ ഇതിന്‍െറ കോപ്പിയെടുക്കാനുള്ള സൗകര്യമില്ളെന്ന് പറഞ്ഞതോടെ, വണ്ടി സെന്‍ട്രല്‍ മാര്‍ക്കറ്റിനടുത്തേക്കും അവിടെ നിന്ന് പെട്ടെന്ന് തിരിച്ച് ഹൈവേ വഴി ഹൂറയിലേക്കും തിരിച്ചുവിട്ടു. ഇതിനിടയില്‍ ഇയാള്‍ പലവിധ ചോദ്യങ്ങള്‍ ചോദിക്കുന്നുണ്ടായിരുന്നു. രേഖകളെല്ലാം ശരിയായതിനാല്‍ ഒരു ഭയവുമില്ലാതെയാണ് ദിജേഷ് മറുപടി പറഞ്ഞത്. ഹൂറയില്‍ പെട്രോള്‍ പമ്പിനടുത്ത് വണ്ടി നിര്‍ത്തി അപ്പുറത്തുള്ള കടയില്‍ നിന്ന് സി.പി.ആര്‍ കോപ്പി എടുത്ത് വരാന്‍ ദിജേഷിനോട് ആവശ്യപ്പെട്ടു. ദിനേശ് പഴ്സും മൊബൈലും ചോദിച്ചപ്പോള്‍, അത് ഓടിപ്പോകാതിരിക്കാന്‍ ‘സെക്യൂരിറ്റി’യായി കയ്യില്‍ കരുതുന്നതാണെന്ന് പറഞ്ഞു. എന്നാല്‍, സി.പി.ആറുമായി ദിജേഷ് ഇറങ്ങിയതോടെ കാറുമായി ഇയാള്‍ പോയി. തുടര്‍ന്ന് തൊട്ടടുത്തുള്ള പൊലീസ് സ്റ്റേഷനിലത്തെി യുവാവ് പരാതി നല്‍കി. 150 ദിനാര്‍ ആണ് പഴ്സില്‍ ഉണ്ടായിരുന്നത്. കാര്‍ നിര്‍ത്തിയ സ്ഥലത്തെ ഹോട്ടലിന്‍െറ പുറത്ത് കാമറ ഉണ്ട്. ഇതിന്‍െറ ദൃശ്യങ്ങള്‍ പൊലീസ് പരിശോധിക്കും.
കാറിലുണ്ടായിരുന്ന ആള്‍ സൗദി പൗരനാണെന്ന് സംശയിക്കുന്നതായി ദിജേഷ് പറഞ്ഞു. ഇയാളുടെ ഭാഷാശൈലിയില്‍ നിന്നാണ് ദിജേഷ് ഇങ്ങനെ ഒരു സംശയം പറയുന്നത്.
സി.ഐ.ഡി.ചമഞ്ഞുള്ള പലവിധ തട്ടിപ്പുകള്‍ ഈയിടെ ബഹ്റൈനില്‍ നടന്നിട്ടുണ്ട്. ഇതിന് മിക്കപ്പോഴും ഇരയാകുന്നത് മലയാളികളാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
