ബഹ്റൈനിൽ കോവിഡ് -19 നേരിടാൻ ആപ്
text_fieldsമനാമ: കോവിഡ്-19 രോഗം സ്ഥിരീകരിച്ചവരുമായി സമ്പർക്കം പുലർത്തിയവരെ കണ്ടെത്താനും ജനങ്ങളിൽ രോഗത്തെക്കുറിച്ച് അവബോധമുണ്ടാക്കാനും ബഹ്റൈൻ പുതിയ ആപ്പ് പുറത്തിറക്കുന്നു. Be Aware എന്ന പേരിലുള്ള ആപ്പ് രാജ്യത്തെ കോവിഡ് സംബന്ധിച്ച വിവരങ്ങൾ അപ്പപ്പോൾ ലഭ്യമാക്കും. രോഗം സ്ഥിരീകരിച്ചവർ എത്തിയ സ്ഥലങ്ങൾ ഏതൊക്കെയെന്നുള്ള വിവരങ്ങളും ഇതിൽ ലഭിക്കും.
apps.bahrain.bh എന്ന പോർട്ടലിൽ ആപ്പ് ഉടൻ പൊതുജനങ്ങൾക്ക് ലഭ്യമാക്കും. സമ്പർക്ക ശൃംഖല കണ്ടെത്തുന്ന ആപ്പ് രോഗി സന്ദർശനം നടത്തിയ സ്ഥലത്ത് ആരെങ്കിലും എത്തിയാൽ മുന്നറിയിപ്പ് നൽകുകയും ചെയ്യും. ആപ്പിലൂടെ നൽകുന്ന വിവരങ്ങൾ രഹസ്യ സ്വഭാവമുള്ളതും വ്യക്തികളുടെ സ്വകാര്യത സംരക്ഷിക്കുന്നതുമായിരിക്കും.
രോഗവ്യാപനം തടയാൻ ഏറ്റവും ഫലപ്രദമായ മാർഗമാണ് സമ്പർക്ക ശൃംഖല കണ്ടെത്തൽ. സ്വയം സുരക്ഷിതനാകുന്നതിനൊപ്പം കുടുംബത്തെയും രാജ്യത്തെയും സംരക്ഷിക്കുന്നതിനും എല്ലാ പൗരൻമാരും പ്രവാസികളും ആപ്പ് ഡൗൺലോഡ് ചെയ്യണമെന്ന് സർക്കാർ നിർദേശിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
