കോവിഡ് -19 വാക്സിൻ: ബഹ്റൈനിൽ പരീക്ഷണം മൂന്ന് ഘട്ടങ്ങളിലായി
text_fieldsമനാമ: ബഹ്റൈനിൽ കോവിഡ് -19 വാക്സിെൻറ ക്ലിനിക്കൽ പരീക്ഷണം നടത്തുന്നത് മൂന്ന് ഘട്ടങ്ങളിലായി. ആദ്യ ഘട്ടത്തിൽ വാക്സിെൻറ ഫലപ്രാപ്തി ഉറപ്പ് വരുത്തും. രണ്ടാം ഘട്ടത്തിൽ, വൈറസിനെതിരെ ശരീരം പ്രതികരിക്കുന്നുവെന്ന് ഉറപ്പാക്കാൻ പഠനം വ്യാപിപ്പിക്കും. മൂന്നാം ഘട്ടത്തിൽ നിശ്ചിത മാനദ്ണ്ഡം അനുസരിച്ചുള്ള ആളുകളിൽ വാക്സിൻ പരീക്ഷിക്കും. പ്രായം, ശാരീരിക ആരോഗ്യം എന്നിവ പരിഗണിച്ചാണ് ആളുകളെ തെരഞ്ഞെടുക്കുന്നത്.
ലോകാരോഗ്യ സംഘടന അംഗീകരിച്ച കോവിഡ് -19 വാക്സിെൻറ മൂന്നാം ഘട്ട ക്ലിനിക്കൽ പരീക്ഷണമാണ് ബഹ്റൈനിൽ നടത്തുന്നത്. ലോകത്തിലെ ഏറ്റവും വലിയ ആറാമത്തെ മരുന്ന് നിർമാണ കമ്പനിയായ സിനോഫാം സി.എൻ.ബി.ജി ഉൽപാദിപ്പിച്ച ഇൗ വാക്സിൻ യു.എ.ഇക്ക് പിന്നാലെയാണ് ബഹ്റൈനിലും ക്ലിനിക്കൽ പരീക്ഷണത്തിന് എത്തുന്നത്.
യു.എ.ഇയിലെ നിർമിത ബുദ്ധി കമ്പനിയായ ജി.42 ഹെൽത്കെയറുമായി സഹകരിച്ചാണ് പരീക്ഷണം നടത്തുന്നതെന്ന് ആരോഗ്യ മന്ത്രാലയത്തിലെ പബ്ലിക് ഹെൽത്ത് അസി. അണ്ടർ സെക്രട്ടറി ഡോ. മർയം അൽ ഹാജ്രി പറഞ്ഞു. സ്വദേശികളും പ്രവാസികളും അടങ്ങുന്ന 6000 ഒാളം പേരാണ് പരീക്ഷണത്തിന് തയ്യാറായി രംഗത്തുവന്നിട്ടുള്ളത്.
നാഷണൽ ഹെൽത്ത് റഗുലേറ്ററി അതോറിറ്റിയുടെ അംഗീകാരത്തോടെ നടക്കുന്ന മൂന്നാം ഘട്ട ക്ലിനിക്കൽ പരീക്ഷണം 12 മാസം നീണ്ടുനിൽക്കും. ചൈനയിൽ നടത്തിയ ഒന്നും രണ്ടും ഘട്ട പരീക്ഷണങ്ങളിൽ വാക്സിൻ വിജയമാണെന്ന് കണ്ടെത്തിയിരുന്നു. 18 വയസിന് മുകളിലുള്ള, മറ്റ് ആരോഗ്യ പ്രശ്നങ്ങൾ ഒന്നും ഇല്ലാത്തവരിലാണ് പരീക്ഷണം നടത്തുന്നത്.
4 ഹ്യൂമാനിറ്റി കാമ്പയിെൻറ ഭാഗമായി കുടുതൽ പേർക്ക് പങ്കാളികളാകാൻ അവസരം നൽകുന്നതിനും വിപുലമായ പഠനത്തിനും നിരവധി കേന്ദ്രങ്ങൾ തുറക്കാൻ പദ്ധതിയിട്ടിരുന്നതായി ജി 42 ഹെൽത്കെയർ സി.ഇ.ഒ ആശിഷ് കോശി പറഞ്ഞു. വാക്സിൻ പരീക്ഷണത്തിന് ബഹ്റൈൻ അധികൃതരുടെ ഭാഗത്തുനിന്ന് മികച്ച പ്രതികരണമാണ് ലഭിച്ചതെന്നും പരീക്ഷണത്തിൽ പങ്കാളികളാകാൻ ആളുകൾക്ക് പ്രോൽസാഹനം നൽകിയതായും അദ്ദേഹം ചൂണ്ടിക്കാട്ടി.
ഗുരുതരമായ പാർശ്വ ഫലങ്ങൾ ഒന്നുമില്ലാതെയാണ് ക്ലിനിക്കൽ പരീക്ഷണത്തിെൻറ ഒന്നും രണ്ടും ഘട്ടങ്ങൾ വിജയകരമായി പൂർത്തിയാക്കിയത്. ചൈനയിൽ പരീക്ഷണത്തിൽ പെങ്കടുത്ത 100 ശതമാനം ആളുകളിലും വാക്സിൻ സ്വീകരിച്ച് രണ്ട് ദിവസത്തിനകം ആൻറിബോഡി ഉൽപാദിപ്പിക്കപ്പെട്ടു. ജുലൈ അവസാനം തുടങ്ങിയ പരീക്ഷണത്തിൽ 100 രാജ്യങ്ങളിലെ 10000ഒാളം പേരാണ് ഇതുവരെ പെങ്കടുത്തത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

