Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightബഹ്​റൈനിൽ 41 പ്രവാസി...

ബഹ്​റൈനിൽ 41 പ്രവാസി തൊഴിലാളികൾക്ക്​​ കൂടി കോവിഡ്​

text_fields
bookmark_border
ബഹ്​റൈനിൽ 41 പ്രവാസി തൊഴിലാളികൾക്ക്​​ കൂടി കോവിഡ്​
cancel

മനാമ: ബഹ്​റൈനിൽ പുതുതായി 55 പേർക്ക്​ കോവിഡ്​ -19 സ്​ഥിരീകരിച്ചു. ഇതിൽ 41 പേരും അൽ ഹിദ്ദ്​ മേഖലയിലെ പ്രവാസി തൊഴിലാ ളികളാണ്​. ഇവരുടെ താമസ സ്​ഥലത്ത്​ കഴിഞ്ഞ ദിവസം മെഡിക്കൽ സംഘം പരിശോധന നടത്തിയിരുന്നു.

ലബോറട്ടറി പരിശോധനയിൽ രോഗം സ്​ഥിരീകരിച്ചതിനെത്തുടർന്ന്​ ഇവരെ ചികിത്സാ കേന്ദ്രത്തിലേക്ക്​ മാറ്റി. ഇവരുമായി സമ്പർക്കം പുലർത്തിയവരെ നിരീക്ഷണത്തിലാക്കി.

ഇതോടെ രാജ്യത്ത്​ ചികിത്സയിലുള്ളവരുടെ എണ്ണം 349 ആയി. ഇതിൽ നാല്​ പേരുടെ നില ഗുരുതരമാണ്​. മറ്റുള്ളവരുടെ ആരോഗ്യനില തൃപ്​തികരമാണെന്ന്​ ആരോഗ്യ മന്ത്രാലയം അറിയിച്ചു. 458 പേരാണ്​ ഇതുവരെ രോഗമുക്​തി നേടിയത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulf newscovid 19
News Summary - bahrain covid updates-gulf news
Next Story