കാർ വാടക നൽകിയില്ല; യുവതിയുടെ ശിക്ഷ ശരിവെച്ച് ബഹ്റൈൻ കോടതി
text_fieldsമനാമ: കാർ വാടകയ്ക്കെടുത്ത് 1,210 ബഹ്റൈൻ ദീനാർ കുടിശ്ശിക വരുത്തിയ കേസിൽ കുറ്റക്കാരിയാണെന്ന് കണ്ടെത്തിയ യുവതിയുടെ ശിക്ഷ കോടതി ശരിവെച്ചു. 2024 ജനുവരി 6 മുതൽ 29 വരെയുള്ള 24 ദിവസത്തേക്കാണ് യുവതി കാർ വാടകയ്ക്കെടുത്തത്. എന്നാൽ കരാർ കാലാവധി കഴിഞ്ഞിട്ടും വാടക നൽകാത്തതിനെത്തുടർന്ന് കമ്പനി നിയമനടപടി സ്വീകരിക്കുകയായിരുന്നു.
കേസിൽ ആദ്യം ലോവർ ക്രിമിനൽ കോടതി യുവതിക്ക് ഒരു മാസത്തെ തടവ് ശിക്ഷ വിധിച്ചിരുന്നു. എന്നാൽ 100 ദീനാർ ജാമ്യത്തുക കെട്ടിവെച്ചാൽ ശിക്ഷ സസ്പെൻഡ് ചെയ്യാനും കോടതി അനുവാദം നൽകി. തുടർന്ന് യുവതി കോടതിയെ സമീപിച്ചതിനെ തുടർന്ന് അപ്പീൽ പരിഗണിച്ച കോടതി തടവ് ശിക്ഷ ഒഴിവാക്കിയെങ്കിലും 50 ദീനാർ പിഴ ശിക്ഷ നിലനിർത്തി. ഈ വിധിക്കെതിരെയാണ് യുവതി കോടതിയിൽ അപ്പീൽ നൽകിയത്.
താനല്ല, തന്റെ ഐഡന്റിറ്റി കാർഡ് ഉപയോഗിച്ച് സഹോദരിയാണ് കാർ വാടകയ്ക്കെടുത്തതെന്നായിരുന്നു യുവതിയുടെ അഭിഭാഷകൻ കോടതിയിൽ വാദിച്ചത്. ഇത് തെളിയിക്കുന്നതിനായി റെന്റൽ ഓഫീസിലെ സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിക്കണമെന്നും സഹോദരി ആ സമയത്ത് ബഹ്റൈനിൽ എത്തിയിട്ടുണ്ടോ എന്ന് പരിശോധിക്കാൻ ഇമിഗ്രേഷൻ രേഖകൾ ഹാജരാക്കണമെന്നും പ്രതിഭാഗം ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

