Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഭീകരവാദ കേസിൽ 14 പേർക്ക് കഠിനതടവ് ശിക്ഷിച്ച് ബഹ്റൈൻ കോടതി: 8 പേർക്ക് ജീവപര്യന്തം

text_fields
bookmark_border
പിടിച്ചെടുത്ത പണവും മറ്റ് വസ്തുക്കളും കണ്ടുകെട്ടാനും കോടതി ഉത്തരവായി
ഭീകരവാദ കേസിൽ 14 പേർക്ക് കഠിനതടവ് ശിക്ഷിച്ച് ബഹ്റൈൻ കോടതി: 8 പേർക്ക് ജീവപര്യന്തം
cancel

മനാമ: ബഹ്റൈനെതിരെ ശത്രുതാപരമായ തീവ്രവാദ പ്രവർത്തനങ്ങൾ നടത്തിയ കേസിൽ 14 പ്രതികൾക്ക് കോടതി വിവിധ കാലയളവിലുള്ള തടവുശിക്ഷ വിധിച്ചു. നാല് വ്യത്യസ്ത കേസുകളിലായി എട്ട് പ്രതികൾക്ക് ജീവപര്യന്തം തടവും, മറ്റ് ആറുപേർക്ക് 15 വർഷം വീതം തടവുമാണ് കോടതി വിധിച്ചത്. ചില പ്രതികൾക്ക് ഒരു ലക്ഷം ദിനാർ വരെ പിഴയും ചുമത്തിയിട്ടുണ്ട്. കൂടാതെ പിടിച്ചെടുത്ത പണവും മറ്റ് വസ്തുക്കളും കണ്ടുകെട്ടാനും കോടതി ഉത്തരവായി.

രാജ്യത്തിന്റെ സുരക്ഷയും സമ്പദ്‌വ്യവസ്ഥയും തകർക്കാൻ ലക്ഷ്യമിട്ട് പ്രവർത്തിക്കുന്ന തീവ്രവാദ ഗ്രൂപ്പുകളിൽ പ്രതികൾ അംഗങ്ങളായതായി ജനറൽ ഡയറക്ടറേറ്റ് ഓഫ് ക്രിമിനൽ ഇൻവെസ്റ്റിഗേഷന്റെ അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു.

തീവ്രവാദികൾക്ക് ഫണ്ട് കൈമാറുന്നതിലും രാജ്യത്തിനകത്ത് വിവിധ അട്ടിമറി പ്രവർത്തനങ്ങൾ നടത്തുന്നതിലും ഇവർ പ്രധാന പങ്കുവഹിച്ചതായി പ്രോസിക്യൂഷൻ വ്യക്തമാക്കി. രാജ്യത്തിന്റെ സുരക്ഷയും സ്ഥിരതയും സംരക്ഷിക്കുന്നതിനായി ഇത്തരം ഭീകര പ്രവർത്തനങ്ങൾക്കെതിരെ ശക്തമായ നടപടികൾ തുടരുമെന്നും അധികൃതർ അറിയിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - ഭീകരവാദ കേസിൽ 14 പേർക്ക് കഠിനതടവ് ശിക്ഷിച്ച് ബഹ്റൈൻ കോടതി: 8 പേർക്ക് ജീവപര്യന്തം
Next Story