ബഹ്‌റൈൻ ഇസ്‌ലാഹി െഎക്യസംഗമം നടത്തി
text_fieldsബഹ്‌റൈൻ ഇസ്‌ലാഹി ഐക്യ സംഗമത്തിൽനിന്ന്
മനാമ: മഹാമാരിയെന്ന പരീക്ഷണത്തെ കരുതലോടെയും വിശ്വാസദാർഢ്യതയോടെയും നേരിടണമെന്ന് കേരള നദ്‌വത്തുൽ മുജാഹിദീൻ സംസ്ഥാന പ്രസിഡൻറ് ടി.പി. അബ്ദുല്ലക്കോയ മദനി പറഞ്ഞു. അൽ ഫുർഖാൻ സെൻറർ സംഘടിപ്പിച്ച ബഹ്‌റൈൻ ഇസ്‌ലാഹി ഐക്യസംഗമം ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ബഹ്‌റൈൻ ഇന്ത്യൻ സലഫി സെൻററിെൻറ അടുത്ത രണ്ടു വർഷത്തേക്കുള്ള എക്സിക്യൂട്ടിവ് കമ്മിറ്റിയെയും ഭാരവാഹികളെയും അദ്ദേഹം പ്രഖ്യാപിച്ചു.
കെ.എൻ.എം ജനറൽ സെക്രട്ടറി എം. മുഹമ്മദ് മദനി മുഖ്യപ്രഭാഷണം നടത്തി. ട്രഷറർ നൂർ മുഹമ്മദ് നൂർഷ, സംസ്ഥാന സെക്രട്ടറി ഡോ. അബ്ദുൽ മജീദ് സ്വലാഹി, ബഷീർ മദനി, സൈഫുല്ല ഖാസിം, മൂസ സുല്ലമി, ഹാരിസുദ്ദീൻ പറളി എന്നിവർ സംസാരിച്ചു. അബ്ദുൽ മജീദ് കുറ്റ്യാടി അധ്യക്ഷത വഹിച്ചു. ഗൾഫ് ഇസ്‌ലാഹി കോഓഡിനേഷൻ കമ്മിറ്റി സെക്രട്ടറി അബ്ദുറസാഖ് കൊടുവള്ളി സ്വാഗതവും സുഹൈൽ മേലടി നന്ദിയും പറഞ്ഞു.

