ബഹ്റൈൻ കൺെവൻഷൻ - പ്രവാസി സംഗമം ഇന്നുമുതൽ
text_fieldsമനാമ: ‘േഗ്ലാബൽ ഒാർഗനൈസേഷൻ ഒാഫ് ഇന്ത്യൻ ഒാർജിൻ’ (ഗോപിയോ)യുടെ നേതൃത്വത്തിൽ ബഹ്റൈൻ കൺവൻഷൻ^ പ്രവാസി സംഗമത്തിന് ഇന്ന് കൊടിയുയരും. ഗൾഫ് ഹോട്ടലിലെ ഗൾഫ് ഇൻറർനാഷണൽ കൺവൻഷൻ സെൻററിൽ നടക്കുന്ന സമ്മേളനം വിവിധ സെഷനുകളാലും ഇന്ത്യൻ നാഷണൽ കോൺഗ്രസ് പ്രസിഡൻറ് രാഹുൽ ഗാന്ധിയുടെ പങ്കാളിത്തത്താലും ശ്രദ്ധേയമാകും.
തിങ്കളാഴ്ച്ച വൈകുന്നേരമാണ് അദ്ദേഹം പ്രവാസി സംഗമത്തിൽ പെങ്കടുത്ത് സംസാരിക്കുക. സേമ്മളനം ഇന്ന് വൈകുന്നേരം ആറിന് ബഹ്റൈൻ വൈദ്യുതി, ജല വകുപ്പ് മന്ത്രി ഡോ.അബ്ദുൽ ഹുസയിൻ മിർസ ഉദ്ഘാടനം ചെയ്യും. മഹാരാഷ്ട്ര കാബിനറ്റ് മന്ത്രി രാജ് പുരോഹിത് മുഖ്യതിഥിയായിരിക്കും. നാളെ കിരീടാവകാശിയുടെ റോയൽ കോർട്ട് കാര്യ മേധാവി ശൈഖ് ഖലീഫ ബിൻ ദുെഎജ് ആൽ ഖലീഫ മുഖ്യാതിഥിയായിരിക്കും.
ചടങ്ങിൽ ശശിതരൂർ എം.പി, ഡോ.സാം പിട്രോഡ എന്നിവർ മുഖ്യപ്രഭാഷണം നടത്തും. ബഹ്റൈൻ ടൂറിസം ആൻറ് എക്സിബിഷൻ ചീഫ് എക്സിക്യൂട്ടീവ് ശൈഖ് ഖാലിദ് ഹമുദ് ആൽ ഖലീഫ, ദ പയനീർ എഡിറ്റർ ഡോ.ചന്ദ്രൻ മിത്ര,അക്ബർ അൽ ഖലീജ് എന്നിവർ പ്രസംഗിക്കും. ഡാൻസർ ഗീതാചന്ദ്രൻ, റിയോ പാരാലിമ്പിക് മെഡലിസ്റ്റ് ദീപാ മാലിക്ക്, ശാസ്ത്രഞ്ജൻ ഡോ.വിഭ ധവാൻ, ബിസിനസ് വിമൻ ശ്രദ്ധ അഗൾവാൾ, ക്രാഫ്റ്റ്സ് ആക്ടിവിസ്റ്റ് പാറുൾ മഹാജൻ, ആരതി കൃഷ്ണ തുടങ്ങിയവർ പെങ്കടുക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.