ബഹ്റൈൻ കണ്ണൂർ സിറ്റി കൂട്ടായ്മ വിജയികളെ അനുമോദിച്ചു
text_fieldsമനാമ: ബഹ്റൈൻ കണ്ണൂർ സിറ്റി കൂട്ടായ്മ അംഗങ്ങളുടെ മക്കളിൽ 2024-25 വർഷത്തെ 10, 12 ക്ലാസ് വിജയികൾക്കായുള്ള അനുമോദനവും സ്നേഹോപഹാര വിതരണ ചടങ്ങും നടത്തി. കണ്ണൂർ കോർപറേഷൻ മേയർ മുസ്ലിഹ് മഠത്തിൽ ഉദ്ഘാടനം നിർവഹിച്ചു. ഉയർന്ന വിദ്യാഭ്യാസ മേഖല കണ്ടെത്തുന്നതിന് രക്ഷിതാക്കളുടെ താൽപര്യം കുട്ടികളിൽ അടിച്ചേൽപിക്കാതെ അവരുടെ അഭിരുചിക്കനുസരിച്ച് തിരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യം കുട്ടികൾക്ക് കൊടുക്കേണ്ടതിനെക്കുറിച്ചും, ഉയർന്നുവരുന്ന ലഹരി ഉപയോഗത്തെയും ലഹരിവിരുദ്ധ പ്രവർത്തനങ്ങളിലും കുട്ടികളെ ബോധവത്കരിക്കുന്നതിലും നമുക്കുള്ള പങ്കിനെയും ഉത്തരവാദിത്തെയും കുറിച്ചും അദ്ദേഹം സംസാരിച്ചു.
കോർപറേഷൻ ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൻ ഷമീമ ടീച്ചർ മുഖ്യ പ്രഭാഷണം നടത്തി. ദീനുൽ ഇസ്ലാം സഭ ജനറൽ സെക്രട്ടറി സി. സമീർ, അധ്യാപകനും എഴുത്തുക്കാരനുമായ ഒ. അബൂട്ടി, അറക്കൽ ഡിവിഷൻ കൗൺസിലർ അഷ്റഫ് ചിറ്റുള്ളി, സാമൂഹിക പ്രവർത്തകൻ ടി.എം റഷീദ്, സ്നേഹ സല്ലാപം ചാരിറ്റബ്ൾ ട്രസ്റ്റ് പ്രതിനിധികളായ അബു അൽമാസ്, അബ്ദുൽ ഖല്ലാഖ്, മുനീർ അബ്ദുല്ല എന്നിവർ സംസാരിച്ചു.
വിജയികൾക്കുള്ള ഉപഹാര വിതരണം മേയർ നിർവഹിച്ചു. കൂട്ടായ്മയുടെ ആദരം എക്സിക്യൂട്ടിവ് അംഗങ്ങൾ ചേർന്ന് മേയർക്ക് നൽകി. കണ്ണൂർ മുസ്ലിം ജമാഅത്ത് ഓഡിറ്റോറിയത്തിൽ നടന്ന പരിപാടിയിൽ നസീർ പി.കെ സ്വാഗതം പറഞ്ഞു. അൻസാരി അധ്യക്ഷത വഹിച്ച ചടങ്ങിൽ മുർഷിദ് നന്ദി പറഞ്ഞു. ഫസ്ലീം എം.ഇ, സർഫ്രാസ് എന്നിവർ പരിപാടി നിയന്ത്രിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

