ബഹ്റൈൻ പ്രതിഭ രക്തദാന ക്യാമ്പ് നടത്തി
text_fieldsബഹ്റൈൻ പ്രതിഭ സംഘടിപ്പിച്ച രക്തദാന ക്യാമ്പിൽനിന്ന്
മനാമ: ബഹ്റൈൻ പ്രതിഭ മുഹറഖ് മേഖല കമ്മിറ്റിയും പ്രതിഭ ഹെൽപ് ലൈനും സംയുക്തമായി സംഘടിപ്പിച്ച രക്തദാന ക്യാമ്പ് മുഹറഖ് കിങ് ഹമദ് യൂനിവേഴ്സിറ്റി ആശുപത്രിയിൽ നടന്നു. പ്രതിഭ രക്ഷാധികാരി കമ്മിറ്റി അംഗവും പ്രവാസി കമീഷൻ അംഗവുമായ സുബൈർ കണ്ണൂർ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. പ്രതിഭ മുഖ്യ രക്ഷാധികാരി പി. ശ്രീജിത്ത്, ജനറൽ സെക്രട്ടറി എൻ.വി. ലിവിൻ കുമാർ, പ്രസിഡൻറ് കെ.എം. സതീഷ്, ട്രഷറർ കെ.എം. മഹേഷ്, കേന്ദ്ര കമ്മിറ്റി അംഗം അഡ്വ. ജോയ് വെട്ടിയാടാൻ, ഹെൽപ്ലൈൻ കൺവീനർ നൗഷാദ് പൂനൂർ എന്നിവർ പെങ്കടുത്തു.
മുഹറഖ് മേഖലക്ക് കീഴിലെ ഹിദ്ദ്, മുഹറഖ്, ഉമ്മുൽ ഹസം യൂനിറ്റുകളിലെ പ്രതിഭ അംഗങ്ങളും അനുഭാവികളും ഉൾപ്പെടെ നിരവധി പേർ രക്തദാനം നടത്തി. ക്യാമ്പ് വിജയിപ്പിക്കാൻ പങ്കാളികളായ എല്ലാവരെയും അഭിനന്ദിക്കുന്നതായി പ്രതിഭ മുഹറഖ് മേഖല സെക്രട്ടറി എൻ.കെ. അശോകനും പ്രസിഡൻറ് ഷംജിത് കോട്ടപ്പള്ളിയും പ്രസ്താവനയിൽ പറഞ്ഞു.

