മനാമ: ഈജിപ്തിലെ വടക്കൻ സീനായിലുണ്ടായ തീവ്രവാദ സ്ഫോടനത്തെ ബഹ്റൈൻ ശക്തമായി അപലപിച്ചു. സുരക്ഷ കേന്ദ്രത്തിന് നേരെ നടത്തിയ അക്രമത്തിൽ ഒരാൾക്ക് ജീവാപായം സംഭവിക്കുകയും ഏതാനും സൈനികർക്ക് പരിക്കേൽക്കുകയും ചെയ്തു.
തീവ്രവാദ ശക്തികൾക്കെതിരെ ശക്തമായ നീക്കം നടത്തുന്നതിനും രാജ്യത്ത് സമാധാനം നിലനിർത്തുന്നതിനും ഈജിപ്ത് സർക്കാർ എടുക്കുന്ന നടപടികൾക്ക് പൂർണ പിന്തുണ പ്രഖ്യാപിക്കുന്നതായി വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിൽ വ്യക്തമാക്കി.