Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

സോമാലിയയിലെ ഭീകരാക്രമണത്തെ ബഹ്റൈൻ അപലപിച്ചു

text_fields
bookmark_border
സോമാലിയയിലെ ഭീകരാക്രമണത്തെ ബഹ്റൈൻ അപലപിച്ചു
cancel
Listen to this Article

സമാധാനവും സുരക്ഷയും കൈവരിക്കുന്നതിന് ഐക്യദാർഢ്യം

മനാമ: സോമാലിയയുടെ തലസ്ഥാനമായ മൊഗാദിശുവിന്റെ തെക്കുപടിഞ്ഞാറുള്ള ഷാബെല്ലെ മേഖലയിൽ ആഫ്രിക്കൻ യൂനിയൻ ട്രാൻസിഷനൽ മിഷന്റെ ക്യാമ്പ് ലക്ഷ്യമിട്ട് നടത്തിയ ഭീകരാക്രമണത്തെ ബഹ്‌റൈൻ അപലപിച്ചു. ബുറുണ്ടിയിൽനിന്നുള്ള അംഗങ്ങളാണ് ആക്രമണത്തിൽ കൊല്ലപ്പെട്ടത്. നിരവധി പേർക്ക് പരിക്കേറ്റു.

ബുറുണ്ടിയിലെ സർക്കാറിനോടും ജനങ്ങളോടും ഇരകളുടെ കുടുംബങ്ങളോടും രാജ്യത്തിന്റെ ആത്മാർഥമായ അനുശോചനവും സഹതാപവും പ്രകടിപ്പിക്കുന്നതായി വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞു. പരിക്കേറ്റവർ വേഗത്തിൽ സുഖം പ്രാപിക്കട്ടെയെന്ന് ആശംസിക്കുകയും ചെയ്തു. സോമാലിയയിൽ സമാധാനവും സുരക്ഷയും സ്ഥിരതയും കൈവരിക്കുന്നതിനുമുള്ള ആഫ്രിക്കൻ യൂനിയൻ മിഷന്റെ പ്രവർത്തനങ്ങൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചു.

അക്രമം, തീവ്രവാദം, എന്നിവയെ അതിന്റെ എല്ലാ രൂപത്തിലും നേരിടാൻ അന്താരാഷ്ട്ര സമൂഹത്തിന്റെ ശ്രമങ്ങളുണ്ടാകണമെന്നും പ്രസ്താവനയിൽ ആഹ്വാനം ചെയ്തു.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Bahrain condemns terrorist attack in Somalia
Next Story