Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range സൗദിയിലെ ഹൂതി ആക്രമണത്തെ ബഹ്റൈൻ അപലപിച്ചു
text_fieldsbookmark_border
സൗദിയിലെ ഹൂതി ആക്രമണത്തെ ബഹ്റൈൻ അപലപിച്ചുമനാമ: സൗദി അറേബ്യയിലെ അബഹ ഇൻറർനാഷണൽ എയർപോർട്ടിനുനേരെ ഹൂതി വിമതർ നടത്തിയ ആക്രമണത്തെ ബഹ്റൈൻ അപലപിച്ചു. വിമാനത്താവളത്തിനുനേരെ രണ്ട് ഡ്രോൺ ആക്രമണമാണ് ഉണ്ടായത്. അന്താരാഷ്ട്ര നിയമങ്ങൾക്ക് എതിരായ ആക്രമണമാണ് ഹൂതികൾ നടത്തിയതെന്ന് വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിൽ കുറ്റപ്പെടുത്തി. രാജ്യത്തിെൻറ സുരക്ഷ ഉറപ്പ് വരുത്തുന്നതിന് സൗദി സ്വീകരിക്കുന്ന നടപടികൾക്ക് ബഹ്റൈൻ പിന്തുണ പ്രഖ്യാപിക്കുകയും ചെയ്തു. ഇത്തരം ആക്രമണങ്ങളെ അപലപിക്കാൻ അന്താരാഷ്ട്ര സമൂഹം തയാറാകണമെന്നും പ്രസ്താവനയിൽ ആവശ്യപ്പെട്ടു.
Next Story
