പ്രതിസന്ധികൾ ചർച്ചയിലൂടെ പരിഹരിക്കണമെന്ന് ബഹ്റൈൻ
text_fieldsരാജാവ് ഹമദ് ബിൻ ഈസ ആൽ ഖലീഫ
മനാമ: മേഖലയിലെ ഏറ്റവും പുതിയ സംഭവവികാസങ്ങൾ അവലോകനം ചെയ്യാൻ സായുധസേനയുടെ സുപ്രീം കമാൻഡറായ രാജാവ് ഹമദ് ബിൻ ഈസ ആൽ ഖലീഫ സുപ്രീം ഡിഫൻസ് കൗൺസിലിലെ നിരവധി അംഗങ്ങളുമായി ചർച്ച നടത്തി. സമീപകാല പ്രാദേശിക സംഭവവികാസങ്ങളെയും സുരക്ഷക്കും സ്ഥിരതക്കും അവ നൽകുന്ന പ്രത്യാഘാതങ്ങളെയും കുറിച്ച് പ്രധാനമന്ത്രിക്ക് വിശദീകരണം നൽകി.
സംഭാഷണങ്ങളിലൂടെയും നയതന്ത്ര മാർഗങ്ങളിലൂടെയും പ്രതിസന്ധികൾ പരിഹരിക്കുക, യു.എസ്-ഇറാൻ ആണവ ചർച്ചകൾ തുടരുക, മേഖലയിലെ എല്ലാ ജനങ്ങളുടെയും താൽപര്യാർഥം പ്രാദേശിക സംഘർഷം അവസാനിപ്പിക്കേണ്ടതിന്റെ അടിയന്തര ആവശ്യകത എന്നിവയെക്കുറിച്ചുള്ള ബഹ്റൈന്റെ ഉറച്ച നിലപാട് ഊന്നിപ്പറഞ്ഞു.
സുപ്രീം ഡിഫൻസ് കൗൺസിലിൽ ബന്ധപ്പെട്ട എല്ലാ സ്ഥാപനങ്ങളുടെയും പങ്കിനെയും രാജ്യം സംരക്ഷിക്കുന്നതിലും അതിന്റെ നേട്ടങ്ങൾ സംരക്ഷിക്കുന്നതിലും പൗരന്മാരുടെയും താമസക്കാരുടെയും സുരക്ഷ ഉറപ്പാക്കുന്നതിലും അവരുടെ ഉത്തരവാദിത്തങ്ങൾ നിറവേറ്റുന്നതിനുള്ള അവരുടെ നിരന്തരമായ സമർപ്പണത്തെയും രാജാവ് പ്രശംസിച്ചു. ഇറാനെ ലക്ഷ്യമിട്ടുള്ള ഇസ്രായേൽ ആക്രമണത്തെ ബഹ്റൈൻ അപലപിച്ചു.
പ്രാദേശിക സുരക്ഷക്കും സ്ഥിരതക്കും ഗുരുതരമായ പ്രത്യാഘാതങ്ങൾ ഉണ്ടാകുമെന്ന് മുന്നറിയിപ്പ് നൽകി. മേഖല സ്ഥിരത, സുരക്ഷ, അന്താരാഷ്ട്ര സമാധാനം എന്നിവക്കുമേലുള്ള പ്രത്യാഘാതങ്ങളിൽനിന്ന് മേഖലയെയും അവിടത്തെ ജനങ്ങളെയും രക്ഷിക്കാൻ സൈനിക നടപടികൾ ഉടനടി നിർത്തണമെന്ന ബഹ്റൈന്റെ ആഹ്വാനം വിദേശകാര്യ മന്ത്രാലയം ഒരു പ്രസ്താവനയിലൂടെ ഊന്നിപറഞ്ഞു.
ബി.ഡി.എഫ് ചീഫ് ഓഫ് സ്റ്റാഫ് ലെഫ്റ്റനന്റ് ജനറൽ തിയാബ് ബിൻ സഖർ അൽ നുഐമി ഇന്നലെ സംയുക്ത സുരക്ഷാ സമിതിയുടെ യോഗത്തിൽ അധ്യക്ഷതവഹിച്ചു. ഫീൽഡ് ഏകോപനവും സംയുക്ത പ്രവർത്തനങ്ങളും ശക്തിപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ ബഹ്റൈനിലെ സൈനിക, സുരക്ഷാ സ്ഥാപനങ്ങൾക്കിടയിൽ സഹകരണവും സംയോജനവും വർധിപ്പിക്കുന്നതിനുള്ള സംവിധാനങ്ങൾ ഉദ്യോഗസ്ഥർ അവലോകനം ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

