സൗദി അറേബ്യക്ക് നേരെയുണ്ടായ ഹൂതി മിസൈൽ ആക്രമണത്തെ അപലപിച്ച് ബഹ്‌റൈൻ
text_fieldsമനാമ: സൗദി അറേബ്യയുടെ തെക്കൻ മേഖല ലക്ഷ്യമാക്കി ഹൂതി വിമതർ നടത്തിയ ബാലിസ്റ്റിക് മിസൈൽ ആക്രമണത്തെ ബഹ്‌റൈൻ ശക്തമായി അപലപിച്ചു. അന്താരാഷ്ട്ര നിയമങ്ങളുടെ നഗ്നമായ ലംഘനവും പ്രാദേശിക സുരക്ഷയെ അട്ടിമറിക്കുന്നതുമായ അപകടകരമായ നടപടിയാണിതെന്ന് ബഹ്‌റൈൻ വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിൽ വ്യക്തമാക്കി. ഈ ആക്രമണങ്ങളെ തകർക്കാനും ജനങ്ങളുടെയും സ്വത്തുക്കളുടെയും സുരക്ഷ ഉറപ്പാക്കാനും സൗദി അറേബ്യൻ വ്യോമസേന കാണിച്ച ജാഗ്രതയെയും കാര്യക്ഷമതയെയും മന്ത്രാലയം അഭിനന്ദിച്ചു.
സൗദി അറേബ്യയുടെ പരമാധികാരവും സുരക്ഷയും സ്ഥിരതയും സംരക്ഷിക്കുന്നതിനായി ആ രാജ്യം സ്വീകരിക്കുന്ന എല്ലാ നടപടികൾക്കും ബഹ്‌റൈൻ പൂർണ പിന്തുണയും ഐക്യദാർഢ്യവും പ്രഖ്യാപിച്ചു. യെമനിലെ പ്രതിസന്ധിക്ക് സമഗ്രവും സുസ്ഥിരവുമായ രാഷ്ട്രീയ പരിഹാരം കാണുന്നതിനായി സൗദി അറേബ്യയുടെ നേതൃത്വത്തിൽ നടക്കുന്ന പരിശ്രമങ്ങളെ ബഹ്‌റൈൻ അഭിനന്ദിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

