Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

സൗദി, ജോർഡൻ എന്നിവക്കെതിരായ ആക്രമണങ്ങളെ അപലപിച്ച് ബഹ്‌റൈൻ

text_fields
bookmark_border
സൗദി, ജോർഡൻ എന്നിവക്കെതിരായ ആക്രമണങ്ങളെ അപലപിച്ച് ബഹ്‌റൈൻ
cancel

മനാമ: ജോർഡന് നേരെ ഇറാനും സൗദി അറേബ്യക്ക് നേരെ ഹൂതികളും നടത്തിയ ആക്രമണങ്ങളെ ബഹ്റൈൻ ശക്തമായി അപലപിച്ചു.

ആക്രമണങ്ങൾ അന്താരാഷ്ട്ര നിയമങ്ങളുടെയും യു.എൻ ചാർട്ടറിന്റെയും ഐക്യരാഷ്ട്രസഭാ സുരക്ഷാ കൗൺസിൽ പ്രമേയങ്ങളുടെയും ലംഘനമാണെന്ന് ബഹ്‌റൈൻ വിദേശകാര്യ മന്ത്രാലയം പറഞ്ഞു. സൗദിയി​ലെ സ്ത്രീകളും കുട്ടികളും അടക്കം നിരവധി പേർക്ക് പരിക്കേറ്റ പുതിയ ആക്രമണങ്ങളെ അപലപിച്ച ബഹ്റൈൻ സൗദി അറേബ്യയുടെ സുരക്ഷ ഗൾഫ് മേഖലയുടെ ഒന്നാകെയുള്ള സുരക്ഷയാണെന്ന് ചൂണ്ടിക്കാട്ടി.

രാജ്യത്തിന്റെ പരമാധികാരവും പൗരന്മാരെയും സുരക്ഷിതമാക്കാൻ സൗദി സ്വീകരിക്കുന്ന എല്ലാ നടപടികൾക്കും ബഹ്റൈൻ പൂർണ പിന്തുണ പ്രഖ്യാപിച്ചു. ആക്രമണങ്ങളെ പ്രതിരോധിക്കുന്ന റോയൽ സൗദി എയർ ഡിഫൻസ് ഫോഴ്‌സിന്റെ ജാഗ്രതയെ ബഹ്‌റൈൻ പ്രശംസിച്ചു. അന്താരാഷ്ട്ര സമുദ്രപാതകളിലെ ഭീഷണികൾ തടയാനും കുറ്റക്കാരെ നിയമത്തിന് മുന്നിൽ കൊണ്ടുവരാനും യു.എൻ സുരക്ഷാ കൗൺസിലിന്റെ ഭാഗത്തുനിന്ന് അടിയന്തര ഇടപെടലുണ്ടാകണമെന്ന് ബഹ്റൈൻ ശൂറ കൗൺസിൽ ചെയർമാൻ അലി ബിൻ സ്വാലിഹ് അൽ സ്വാലിഹും കൗൺസിൽ ഓഫ് റെപ്രസന്റേറ്റീവ്സ് സ്പീക്കർ അഹമ്മദ് ബിൻ സൽമാൻ അൽ മുസല്ലമും ആവശ്യപ്പെട്ടു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Bahrain condemns attacks on Saudi Arabia and Jordan
Next Story