ആക്രമണങ്ങളെ അപലപിച്ച് ബഹ്‌റൈൻ
text_fieldsമനാമ: ബഹ്‌റൈനിലെ ജനവാസ കേന്ദ്രങ്ങൾ, സാമ്പത്തിക-എണ്ണ കേന്ദ്രങ്ങൾ, കടൽജല ശുദ്ധീകരണ പ്ലാന്‍റുകൾ എന്നിവ ലക്ഷ്യമാക്കി ഇറാൻ നടത്തുന്ന തുടർച്ചയായ ആക്രമണങ്ങളെ ബഹ്‌റൈൻ ശക്തമായി അപലപിച്ചു. രാജ്യത്തിന്‍റെ പരമാധികാരത്തിന്മേലുള്ള കടന്നുകയറ്റവും അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനവുമാണ് ഈ ആക്രമണങ്ങളെന്ന് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.
റമദാൻ മാസത്തിൽ നിരപരാധികളായ സാധാരണക്കാരെ ലക്ഷ്യമിട്ടുള്ള ഈ ആക്രമണങ്ങൾ മനഃപൂർവ്വമായ പ്രകോപനമാണെന്നും മന്ത്രാലയം കുറ്റപ്പെടുത്തി. മനാമ, സിത്ര തുടങ്ങിയ ജനസാന്ദ്രതയുള്ള പ്രദേശങ്ങളിൽ നടന്ന ആക്രമണങ്ങളിൽ നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്. പൊതു-സ്വകാര്യ സ്വത്തുക്കൾക്കും വലിയ തോതിൽ നാശനഷ്ടങ്ങൾ സംഭവിച്ചിട്ടുണ്ട്. അയൽരാജ്യങ്ങളോടുള്ള മര്യാദകളെ മാനിക്കാതെ ഇറാൻ നടത്തുന്ന ഇത്തരം നടപടികൾ അംഗീകരിക്കാനാവില്ലെന്നും, സമാധാനപരമായ ചർച്ചകളിലൂടെ പ്രശ്നങ്ങൾ പരിഹരിക്കാനാണ് ബഹ്‌റൈൻ എപ്പോഴും ആഗ്രഹിക്കുന്നതെന്നും പ്രസ്താവനയിൽ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

