Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightഅൽ അഖ്​സയിൽ...

അൽ അഖ്​സയിൽ അതിക്രമിച്ചു കടന്ന ഇസ്രായേൽ മന്ത്രിയുടെ നടപടിയെ അപലപിച്ചു

text_fields
bookmark_border
അൽ അഖ്​സയിൽ അതിക്രമിച്ചു കടന്ന ഇസ്രായേൽ മന്ത്രിയുടെ നടപടിയെ അപലപിച്ചു
cancel

മനാമ: ഫലസ്​തീനിലെ മുസ്​ലിം സമൂഹത്തിന്‍റെ പവിത്ര ഗേഹമായ അൽ അഖ്​സ പള്ളിയങ്കണത്തിലേക്ക്​ അതിക്രമിച്ച്​ കടന്ന ഇ​സ്രായേൽ മന്ത്രിയുടെ നടപടിയെ ബഹ്​റൈൻ ശക്​തമായി അലപിച്ചു. ഇസ്രായേൽ സൈന്യത്തിന്‍റെ സുരക്ഷയിലാണ്​ മന്ത്രിയുടെ നേതൃത്വത്തിലുള്ള വലതുപക്ഷ തീവ്രസംഘം അൽ അഖ്​സ പള്ളിയിൽ അതിക്രമിച്ചു കടന്നത്​. അന്താരാഷ്​ട്ര മര്യാദകൾക്കും നിയമങ്ങൾക്കും വിരുദ്ധമാണ്​ ഇത്തരം നടപടിയെന്ന്​ ബഹ്​റൈൻ വിമർശിച്ചു.

ഫലസ്​തീനിലും അറബ്​ മേഖലയിലും അസ്​ഥിരതയുണ്ടാക്കാനുള്ള ശ്രമമായാണ്​ ഇതിനെ കണക്കാക്കുക. സമാധാനം സ്​ഥാപിക്കാനുള്ള ശ്രമങ്ങൾക്ക്​ തുരങ്കം വെക്കുന്ന ഇത്തരം നടപടികൾ ഒഴിവാക്കാൻ ഇ​സ്രായേൽ ശ്രമിക്കേണ്ടതുണ്ട്​. ആവർത്തിക്കപ്പെടുന്ന ഇത്തരം അതിക്രമങ്ങൾ വെറുപ്പും വിദ്വേഷവും ശത്രുതയും അധികരിപ്പിക്കാനേ ഇടയാക്കൂവെന്നും വിദേശകാര്യ മന്ത്രാലയം പത്രക്കുറിപ്പിൽ വ്യക്​തമാക്കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:al aqsa mosquecondemnsbahrain
News Summary - bahrain condemns al aqsa mosque attack
Next Story